Advocate Jayshankar | സർക്കാരിനെ പരോക്ഷമായി വിമർശിക്കുകയാണ് ജയശങ്കർ

  • 5 years ago
അഡ്വക്കേറ്റ് എ ജയശങ്കർ ഫേസ്ബുക് പോസ്റ്റിലൂടെ പിണറായിസർക്കാരിനെ പരോക്ഷമായി വിമർശിക്കുകയാണ്. ശബരിമലയിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ദർശനത്തിനെത്തിയ മനീതികൾ ജീവനും കൊണ്ടാടുന്ന കാഴ്ച കാണുമ്പോൾ കരുണാകരനെ ഓർമ വരുന്നു എന്നാണ് ജയശങ്കർ തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 1983 അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് തോമാശ്ലീഹായുടെ കുരിശ് നിലയ്ക്കലിൽ കണ്ടെത്തിയതും തുടർന്ന് പള്ളിപണിയാൻ ശ്രമം തുടങ്ങിയതും മധ്യതിരുവിതാംകൂറിൽ അടക്കം പ്രതിഷേധം ശക്തമായതും തന്നെ അപമാനിക്കാൻ ശ്രമിച്ചവരെ പോലും അനുനയിപ്പിച്ച് വിഷയത്തെ രമ്യമായി പരിഹരിച്ചതും മുഖ്യമന്ത്രി കരുണാകരന്റെ മഹത്വം ആണെന്നും. എന്നാൽ വനിതകൾ ജീവനും കൊണ്ട് ഓടുന്ന കാഴ്ച കാണുമ്പോൾ കരുണാകരന്റെ മഹത്വം ഒരിക്കൽകൂടി തിരിച്ചറിയുകയാണ് എന്നും അഡ്വക്കേറ്റ് ജയശങ്കർ പോസ്റ്റിലൂടെ പറയുന്നു. കെ കരുണാകരന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അഡ്വക്കേറ്റ് എ ജയശങ്കർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Recommended