Secretariat |സെക്രട്ടറിയേറ്റ് മൊത്തത്തിൽ തണുപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ

  • 5 years ago
സെക്രട്ടറിയേറ്റ് മൊത്തത്തിൽ തണുപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ശ്രമിക്കുമ്പോഴും അനാവശ്യ ധൂർത്ത് നടത്തുകയാണ് സർക്കാർ. സെക്രട്ടറിയേറ്റിൽ ശീതീകരണ യന്ത്രങ്ങൾ വാങ്ങാനാണ് സർക്കാറിൻറെ ഇപ്പോഴത്തെ നീക്കം. അനക്സ് ഒന്നിലും രണ്ടിലും സ്ഥാപിക്കാൻ 2451000 രൂപ ചെലവാക്കി 35 യന്ത്രങ്ങൾ വാങ്ങാനാണ് തീരുമാനം. പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് ഐഎഎസ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്നാണ് അറിയിപ്പുകൾ.

Recommended