adulteration of milk causes cancer

  • 5 years ago
അർബുദത്തിന് കാരണമാകുന്ന പാൽ

പാലിലൂടെയുള്ള അര്‍ബുദസാധ്യത സംബന്ധിച്ച് കേരളത്തില്‍ ഇതുവരെ വിശദമായ പഠനം നടന്നിട്ടില്ല

പാലിന് കൊഴുപ്പുകൂട്ടാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനും കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളും അര്‍ബുദത്തിന് കാരണമാകാമെന്ന് വിദഗ്ധര്‍.
മായം കലര്‍ന്ന പാല്‍ ഏറെക്കാലം ഉപയോഗിക്കുന്നതിലൂടെ സാവകാശം വിഷാംശം നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിലേക്കുമെത്തും. മായം കണ്ടെത്തുന്നതിനുള്ള പരിശോധനക്കൊപ്പം വിശദമായ പഠനം നടത്തി പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും ക്യാന്‍സര്‍ രോഗ വിദഗ്ധര്‍ പറയുന്നു.
പാല്‍ ഉപയോഗിച്ചാല്‍ ഒരുദിവസം കൊണ്ട് അര്‍ബുദം കീഴടക്കുമെന്നല്ല. മായം കലര്‍ന്ന പാല്‍ പതിവാക്കിയാല്‍ വിഷാംശത്തിന്റെ അളവ് ക്രമേണ ശരീരത്തില്‍ കൂടും. ഇത് രോഗകാരണമായേക്കും.
പാലിലൂടെയുള്ള അര്‍ബുദസാധ്യത സംബന്ധിച്ച് കേരളത്തില്‍ ഇതുവരെ വിശദമായ പഠനം നടന്നിട്ടില്ല.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ഇക്കാര്യങ്ങള്‍ പരിശോധിക്കണം.
കവര്‍പാലിനോടുള്ള പ്രിയം കുറച്ച് വിശ്വാസ്യതയുള്ള പശുവിന്‍ പാല്‍ ഉപയോഗിക്കുന്നതായിരിക്കും പ്രതിസന്ധി മറികടക്കാനുള്ള പോംവഴി. മായം കലര്‍ന്ന മല്‍സ്യവും ഒഴിവാക്കുന്നത് രോഗം വിട്ടുനില്‍ക്കാന്‍ സഹായിക്കും. പഠനത്തിനൊപ്പം സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണവും അനിവാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
കവര്‍പാലിനോടുള്ള പ്രിയം കുറച്ച് വിശ്വാസ്യതയുള്ള പശുവിന്‍ പാല്‍ ഉപയോഗിക്കുന്നതായിരിക്കും പ്രതിസന്ധി മറികടക്കാനുള്ള പോംവഴി.
തമിഴ്നാട്ടിൽ നിന്ന് പല പേരുകളിൽ കേരളത്തിലെത്തുന്ന പാൽ ഉൽപ്പന്നങ്ങൾ വൃത്തിയില്ലാത്ത സാഹചര്യങ്ങളിലും മായം കലർത്തിയുമൊക്കെ എത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
കൊഴുപ്പ് കൂട്ടാനായി പാലിൽ നുരയ്ക്കുന്ന ഒച്ചുകളും മണ്ണിരകളെ കിഴികെട്ടിയിട്ടും ചോളപ്പൊടി ചേർത്തുമൊക്കെ എത്തിയ പാൽ കണ്ടെത്തിയത് ഇടുക്കിയിലായിരുന്നു. മൃതദേഹം അഴുകാതിരിക്കാനായി ഉപയോഗിക്കുന്ന ഫോർമാലിൻ ചേർത്ത പാൽവരെ പിടിച്ചെടുത്തിരുന്നു. വിപണിയിലെത്തുന്ന മത്സ്യത്തിൽ ഫോർമാലിൻ അടങ്ങിയിരിക്കുന്നതായി അടുത്തിടെ കണ്ടെത്തുകയും അതിനുശേഷം പരിശോധന കർശനമാക്കുകയും ചെയ്തിരുന്നു. കാൻസറും അൾസറും ഉണ്ടാക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ.
രാസവളമായ യൂറിയ, പാലിന്റെ അസിഡിറ്റി കുറയ്ക്കാൻ അപ്പക്കാരം എന്നിവ ചേർത്തും പാലുകൾ വിപണിയിലെത്തുന്നുണ്ട്.
മലയാളികളിൽ 50 വയസ്സിനു മുകളിലുള്ള ഒട്ടേറെപ്പേർ രക്തം കട്ടപിടിക്കാനുള്ള മരുന്നു കഴിക്കുന്നവരാണ്. രാസപദാർഥങ്ങളടങ്ങിയ പാൽ ഉള്ളിൽച്ചെല്ലുന്നത് ഇത്തരക്കാരിൽ ആന്തരിക രക്തസ്രാവത്തിനു കാരണമാകും. ചെറിയ അളവിൽപോലും പതിവായി ഫോർമലിൻ ഉള്ളിൽച്ചെന്നാൽ ഉദര- ദഹനേന്ദ്രിയ വ്യവസ്ഥയെയും കരൾ- വൃക്കകളെയും തകരാറിലാക്കും. ആമാശയത്തിലെ കട്ടികുറഞ്ഞ ചർമത്തിൽ വ്രണങ്ങൾ രൂപപ്പെടും. അതു ക്രമേണ അർബുദമായി മാറാം. ഫോർമലിനുമായി നിരന്തരം ബന്ധപ്പെടുന്ന തൊഴിലാളികളിൽ മൂക്കിലും വായിലും അർബുദം കണ്ടുവരുന്നുണ്ട്.
കുട്ടികളിൽ തലച്ചോറിന്റെ വളർച്ചയെപ്പോലും ബാധിക്കും.
ആമാശയത്തിൽ വ്രണം, ഗ്യാസ്ട്രൈറ്റിസ്, ഓക്സിജൻ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി ഇല്ലാതാക്കൽ എന്നിവയാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉള്ളിൽച്ചെന്നാലുള്ള സ്ഥിതി. ബോറിക് ആസിഡ് ഉദരവ്യവസ്ഥയെ ബാധിക്കും. രുചിയും മണവും കൂട്ടാനുള്ള കൃത്രിമ േചരുവകൾ അമിതഭാരം, കൊളസ്ട്രോൾ എന്നിവയ്ക്കു കാരണമാകും.
യൂറിയ ഉള്ളിൽച്ചെല്ലുന്നത് വൃക്കകളെയാണ് ദോഷകരമായി ബാധിക്കുന്നത്.

Recommended