K M Shaji | കെ എം ഷാജിക്ക് ആശ്വാസമായി പുതിയ തെളിവുകൾ

  • 5 years ago
കെ എം ഷാജിക്ക് ആശ്വാസമായി പുതിയ തെളിവുകൾ. കെ എം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖകൾ പോലീസ് കണ്ടെടുത്തത് അല്ലെന്ന് തെളിയുന്നു. വർഗീയ പരാമർശം നടത്തുന്ന രേഖകൾ സിപിഎം നേതാവ് ആണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത് എന്നാണ് തെളിയുന്നത്. ഈ രേഖകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വർഗീയ പരാമർശം നടത്തിയാണ് കെ എം ഷാജി എം എൽ എ ആയത് എന്നായിരുന്നു കേസ്. എന്നാൽ ഇതിനെതിരായ തെളിവുകൾ വന്നതോടെ കെ എം ഷാജി കോടതിയെ സമീപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഷാജിയുടെ ഹർജി കോടതി പരിഗണിക്കും എന്നാണ് സൂചനകൾ

Recommended