Sabarimala Protest | സെക്രട്ടറിയേറ്റിലെ സമരപ്പന്തലിന് മുന്നിൽ അയ്യപ്പഭക്തന്റെ ആത്മഹത്യ ശ്രമം

  • 6 years ago
സെക്രട്ടറിയേറ്റിലെ സമരപ്പന്തലിന് മുന്നിൽ അയ്യപ്പഭക്തരെ ആത്മഹത്യ ശ്രമം. സി. കെ പത്മനാഭൻ അടക്കമുള്ള ബിജെപി നേതാക്കൾ അനുഷ്ഠിക്കുന്ന സമരപന്തലിൽ മുന്നിലാണ് അയ്യപ്പ ഭക്തൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നു പുലർച്ചെ 2 മണിയോടെയാണ് സംഭവം. മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം സമരപന്തലിലേക്ക് ഓടിക്കയറുകയായിരുന്നു. സമരപ്പന്തലിലെ സമീപമുണ്ടായിരുന്ന പോലീസും ബിജെപി നേതാക്കളും ചേർന്നാണ് തീയണച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ അയ്യപ്പഭക്തന്റെ ആത്മഹത്യ ശ്രമം സർക്കാർ ബിജെപിയോടും ബിജെപി സമരത്തോടും കാണിക്കുന്ന നിരുത്തരവാദിത്വം എന്ന് എം ടി രമേശ് പ്രതികരിച്ചു.