BEWARE OF DRUGS CONTAINING ICECREAM FOR SALE

  • 6 years ago
ചെറിയ വിലകളിൽ ലഭിക്കുന്ന ഈ ഐസുകളിൽ ലഹരിയുടെ അംശമുണ്ടെന്നാണ് അധികൃതർ പറയുന്നത്

പല പേരുകളിലും നിരങ്ങളിലുമായി കുട്ടികള്‍ക്ക് മുന്നിലെത്തുന്ന ഐസുകളില്‍ ലഹരി വസ്തുക്കള്‍ ചെര്‍ക്കുന്നെന്ടെന്നു ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍ .ഇതു വരെ കേട്ടിട്ടില്ലാത്ത പേരിലും രൂപത്തിലുമാണ് ഐസുകൾ വിൽപനയ്ക്കെത്തുന്നത്. ചെറിയ വിലകളിൽ ലഭിക്കുന്ന ഈ ഐസുകളിൽ ലഹരിയുടെ അംശമുണ്ടെന്നാണ് അധികൃതർ പറയുന്നത്. സ്കൂൾ പരിസരം കേന്ദ്രീകരിച്ചാണ് ഐസ് വിൽപന വ്യാപകമായി നടക്കുന്നത്. ഐസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം പോലും ഗുണനിലവാരമില്ലാത്തതാണ്. അതിനു പുറമെയാണ് ലഹരി മാഫിയ സംഘങ്ങൾ ഐസിൽ ലഹരി ചേർത്തു കുട്ടികളെ വഴി തെറ്റിക്കുന്നത്.
പെൺകുട്ടികളെ ലക്ഷ്യമിട്ട് ‘ലിപ്സ്റ്റിക്’ രൂപത്തിലുള്ള മിഠായികളു‌മുണ്ട്. ഇതിന്റെ മൂടി തുറന്നാൽ ജെൽ രൂപത്തിലുള്ള മിഠായി കാണാം. ഇതു ചുണ്ടിലുരച്ചാൽ പിന്നെ വീണ്ടും ലിപ്സ്റ്റിക് ചോദിച്ച് ആളെത്തും. സ്കൂൾ വിദ്യാർഥികളുടെ കുടിവെള്ള കുപ്പിയിൽ ലഹരിയുടെ കോള നിറച്ചു നൽകുന്ന സംഭവങ്ങളും ഇപ്പോൾ ഏറെയാണ്. കുടിവെള്ളം കൊണ്ടു വരുന്ന കുപ്പികളിലാണ് കടക്കാർ കോള ഒഴിച്ചു നൽകുന്നത്. ഈ കോള ഒരു തവണ കുടിച്ചാൽ പിന്നെ വീണ്ടും വീണ്ടും വേണമെന്ന ചിന്തയാണ് വിദ്യാർഥികൾക്കിടയിൽ. വൃക്കരോഗമടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് പറഞ്ഞാലും ഇതിൽ നിന്നു പിന്മാറാൻ വിദ്യാർഥികൾ തയാറാകുന്നില്ലെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം.
വർണക്കൂടുകള‌ിൽ ആരെയും ആകർഷിക്കുന്ന രുചിക്കൂട്ടുകൾ വിദ്യാർഥികളെ ലഹരിയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നുവെന്ന് തിരിച്ചറിയുക തടയുക

Recommended