ശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’

  • 6 years ago
കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വലിയ കുറവു.തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത്‌ ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു. അതേസമയം തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്.ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

Recommended