അമ്മയും ഡബ്ള്യുസിസിയും തുറന്ന പോരിലേയ്ക്ക് | News of the Day | OneIndia Malayalam

  • 6 years ago
അമ്മയില്‍ നിന്നും രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡണ്ട് ശ്രീ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി എന്ന് പത്രക്കുറുപ്പിൽ ജഗദിഷ് പറയുന്നു. സംഘടനയില്‍ നിന്ന് രാജിവച്ച് പോയ നടിമാര്‍ ക്ഷമ ചോദിച്ച് തിരിച്ചുവരണം എന്നാണ് കെപിഎസി ലളിത പറയുന്നത്. ഒക്ടോബര്‍ 10 ന് ദിലീപ് രാജികത്ത് നൽകിയെന്ന് സിദ്ദിഖ് പറയുന്നു. കുറ്റാരോപിതന്‍ ആയതിന്റെ പേരില്‍ ദിലീപിന് തൊഴില്‍ നിഷേധിക്കരുതെന്നും ബി ഉണ്ണികൃഷ്ണന്റെ സിനിമയില്‍ ദിലീപിനെ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച ഡബ്ല്യുസിസി ഉയര്‍ത്തിയ വിമര്‍ശനത്തോടും സിദ്ദിഖ് പ്രതികരിച്ചു. മോഹന്‍ലാലിനെ പോലെ ഒരു നടനെ ഡബ്ല്യുസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചതും അംഗീകരിക്കാന്‍ ആവുന്നതല്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. മോഹന്‍ലാലിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ക്കതെിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയില്‍ നിന്ന് രാജിവച്ച് പോയവര്‍, രാജിവച്ച് പോയവര്‍ തന്നെയാണ്. അവരെ തിരിച്ചുവിളിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.