പൃഥ്വിക്ക് വളരാന്‍ അവസരം നല്‍കൂ-കോലി | Oneindia Malayalam

  • 6 years ago
Virat Kohli wants Prithvi Shaw to be left alone
കരിയറിലെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയോടെ തിളങ്ങിയ ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായ്ക്ക് ഇനിയും വളരാനുള്ള അവസരം നല്‍കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ആവശ്യപ്പെട്ടു. ആദ്യ മല്‍സരത്തിലെ ഗംഭീരപ്രകടനത്തിനു ശേഷം പൃഥ്വിക്ക് അഭിനന്ദനപ്രവാഹമാണ്. ഒരൊറ്റ ഇന്നിങ്‌സിന്റെ പേരില്‍ മുന്‍ ഇതിഹാസങ്ങളുമായി പൃഥ്വി താരതമ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ പുകഴ്ത്തി പൃഥ്വിയുടെ കരിയര്‍ തന്നെ ഇല്ലാതാക്കരുതെന്ന അഭ്യര്‍ഥനയുമായി ഇന്ത്യന്‍ നായകന്‍ രംഗത്തുവന്നത്.
#INDvWI

Recommended