Neelakurinji mobile app launched by Kerala startup mission

  • 6 years ago
വഴികാട്ടിയായി നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള ഐറ്റി മിഷനുമാണ് ആപ്പ് പുറത്തിറക്കിയത്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ഐറ്റി മിഷന്റെയും സഹകരണത്തോടെ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്കു വഴികാട്ടിയായി ഇനി നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പും. ‘നീലക്കുറിഞ്ഞി സീസണ്‍ 2018’ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുളളത്.നീലക്കുറിഞ്ഞി സീസന്റെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്.നീലക്കുറിഞ്ഞി സീസണ്‍ 2018 മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവുമെന്ന് ഡിടിപിസി അധികൃതര്‍ വ്യക്തമാക്കി.
കുറിഞ്ഞി പൂക്കാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ്, ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യം, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

Recommended