The Olympic Committee is trying to remove the ban
  • 6 years ago
ലക്ക് നീക്കാനൊരുങ്ങി ഒളിമ്പിക് കമ്മിറ്റി

കുവൈത്ത് കായിക മേഖലക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഏർപ്പെടുത്തിയ വിലക്ക് ഉടൻ നീക്കിയേക്കും


എെ.ഒ.സിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പുലഭിച്ചതെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഡയറക്ടർ ജനറൽ ഡോ. ഹുമൂദ് അൽ ഫത്തെയ്ഹ് പറഞ്ഞു. സ്വിറ്റ്സർലാൻറിലെ ലൂസന്നയിലുള്ള എെ.ഒ.സി ആസ്ഥാനത്താണ് ചർച്ച നടന്നത്. ഇതോടെ അന്താരാഷ്ട്ര കായിക മേളകളിൽ കുവൈത്ത് താരങ്ങൾക്ക് സ്വന്തം രാജ്യത്തെ പ്രതിനിധാനം ചെയ്ത് പെങ്കടുക്കാനും അവസരം ഒരുങ്ങും.

സർക്കാറിെൻറ ഇടപെടലുണ്ടെന്ന് ആരോപിച്ച് 2015 ഒക്ടോബർ 27നാണ് എെ.ഒ.സി കുവൈത്ത് നാഷനൽ ഒളിമ്പിക് കമ്മിറ്റിക്ക് വിലക്ക് ഏർപ്പെടുത്തിയത്.

എെ.ഒ.സി മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് റിയോ ഒളിമ്പിക്സിൽ കുവൈത്തി അത്‍ലറ്റുകൾ എെ.ഒ.സി പതാകക്ക് കീഴിൽ അണിനിരക്കാൻ നിർബന്ധിതരായിരുന്നു. കുവൈത്തി ഷൂട്ടർ ഫൈദ് അൽ ദൈഹാനി സ്വർണം നേടുകയും ചെയ്തിരുന്നു.എന്നാൽ, 2018 ആഗസ്റ്റിൽ നടന്ന ജക്കാർത്ത ഏഷ്യൻ ഗെയിംസിന് രണ്ട് ദിവസം മുമ്പ് എെ.ഒ.സി കുവൈത്തിനുള്ള വിലക്ക് താൽക്കാലിമായി പിൻവലിച്ചു. ഇതോടെ സ്വന്തം ദേശീയപതാകക്ക് കീഴിൽ മത്സരിച്ച കുവൈത്തി താരങ്ങൾ മൂന്ന് സ്വർണം അടക്കം ആറ് മെഡലുകൾ നേടിയിരുന്നു.
Recommended