കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും

  • 6 years ago
national woman commission and police take action against pc george
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിസി ജോര്‍ജ് അപമാനിച്ച സംഭവത്തില്‍ കുരുക്ക് മുറുകുന്നു. അദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷനും പോലീസും അറിയിച്ചിട്ടുണ്ട്. പിസി ജോര്‍ജ് മുഴുവന്‍ നിയമസഭാ അംഗങ്ങള്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ രേഖാശര്‍മ പറഞ്ഞു. അതേസമയം അസഭ്യ വര്‍ഷം നടത്തുന്നതില്‍ എംഎല്‍എ മിടുക്കനാണെന്നും അവര്‍ പറഞ്ഞു.
#PCGeorge

Recommended