ബിജെപി കടുത്ത പ്രതിസന്ധിയില്‍ | Oneindia Malayalam

  • 6 years ago
om prakash rajbhar says if opposition unites bjp will have a tough time in elections
എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായ ആര്‍എല്‍എസ്പി പ്രതിപക്ഷ മുന്നണിയില്‍ ചേരുമെന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ വരുന്നത് മറ്റൊരു സൂചനയാണ്. ബിജെപി സര്‍ക്കാരിലെ മന്ത്രി പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്നാണ് വാര്‍ത്ത. മന്ത്രിയുടെ ചില ബിജെപി വിരുദ്ധ പരാമര്‍ശങ്ങളാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം. എന്നാല്‍ സഖ്യം വിടുന്നത് സംബന്ധിച്ച് മന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷത്തിന്റെ മുന്നൊരുക്കങ്ങള്‍ കണ്ടാണ് ബിജെപി പരാജയപ്പെടുമെന്നും പ്രതിപക്ഷത്തിനാണ് വിജയസാധ്യതയെന്നും മന്ത്രി തുറന്നടിച്ചത്. ബിജെപി തിരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തവെയാണ് അവര്‍ക്ക് ആശങ്കപരത്തുന്ന റിപ്പോര്‍ട്ടുകള്‍.
#BJP

Recommended