Bharath bandh on Monday

  • 6 years ago
ഇന്ധന വില വര്‍ധനവ്: പ്രതിഷേധവുമായി തിങ്കളാഴ്ച ഭാരത് ബന്ദ്‌


ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാവും ബന്ദ്. അന്നേദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്

Recommended