Comcasa top secret us system will help Indian navy

  • 6 years ago
ശത്രുക്കളെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സെന്‍ട്രിക്‌സിന്റെ സഹായം


അമേരിക്കയുടെ സൈനിക സഖ്യങ്ങളുമായുള്ള തന്ത്രപ്രധാന ആശയവിനിമയ സംവിധാനമാണ് സെന്‍ട്രിക്‌സ്




ചൈന ഉള്‍പ്പടെയുള്ള ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെയും യുദ്ധകപ്പലുകളെയും കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അമേരിക്കയുടെ അതീവരഹസ്യമായ സാങ്കേതിക സംവിധാനത്തിന്റെ പിന്തുണ.


അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് മാത്രം നല്‍കിവകുന്ന കമ്പയ്ന്‍ഡ് എന്റര്‍പ്രൈസ് റീജിയണല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേയ്ഞ്ച് സിസ്റ്റം അഥവാ സെന്‍ട്രിക്‌സിന്റെ സഹായമാണ് ഇന്ത്യന്‍ സേനയ്ക്ക് പ്രയോജനപ്പെടുത്താനാവുക.ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി ഇരുരാജ്യങ്ങളും ഒപ്പിട്ട തന്ത്രപ്രധാനമായ കോംകാസ (COMCASA - Communications Compatibility and Security Agreement) കരാറിന്റെ ഭാഗമായാണ് സെന്‍ട്രിക്‌സിന്റെ സഹായം ഇന്ത്യയ്ക്ക് ലഭ്യമാവുക. അമേരിക്കയുടെ സൈനിക സഖ്യങ്ങളുമായുള്ള തന്ത്രപ്രധാന ആശയവിനിമയ സംവിധാനമാണ് സെന്‍ട്രിക്‌സ്. ഇതുവഴി പ്രതിരോധ രംഗത്ത് സഖ്യരാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ഉറപ്പുവരുത്തുകയാണ്.
ഇതോടെ ചൈനയുടെയോ മറ്റ് രാജ്യങ്ങളുടെയോ മുങ്ങിക്കപ്പലിന്റേയോ യുദ്ധക്കപ്പലിന്റേയോ സാന്നിധ്യം അമേരിക്കന്‍ യുദ്ധക്കപ്പലോ വിമാനമോ കണ്ടെത്തിയാല്‍ ഉടന്‍ പ്രദേശത്തുള്ള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും ആ വിവരം ഉടനടി ലഭ്യമാവും. ചൈനീസ് നാവികസേനാ വാഹനങ്ങളുടെ സാന്നിധ്യവും വേഗതയും മാത്രമല്ല ആ വാഹനങ്ങളുടെ വീഡിയോ ദൃശ്യവും ഇന്ത്യന്‍ സേനയ്ക്ക് ഇതുവഴി ലഭിക്കും.

Recommended