Journalists in UP's Lalitpur district told to register their WhatsApp groups or face legal action
  • 6 years ago
വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌ രജിസ്റ്റര്‍ ചെയ്യണം, അഡ്മിന് ആധാര്‍ വേണം !

വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌ രജിസ്റ്റര്‍ ചെയ്യണം, അഡ്മിന് ആധാര്‍ വേണം; ഉത്തരവിട്ട് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം

മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പുകൾ വാർത്താവിതരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്നും അംഗങ്ങളുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും ഉത്തരവിട്ട് ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം

പ്രാദേശിക വാര്‍ത്താചാനലുകൾ, വെബ് പോർട്ടലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവക്കായി ചില മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങ്, പൊലീസ് സൂപ്രണ്ട് ഒ.പി. സിങ് എന്നിവരാണ് ഉത്തരവിൽ ഒപ്പുവച്ചിട്ടുള്ളത്.വാർത്താവിതരണ വകുപ്പ് തയ്യാറാക്കിയ ഒരു പേജുള്ള റജിസ്ട്രേഷൻ ഫോറമാണ് പൂരിപ്പിച്ചു നൽകേണ്ടത്. അഡ്മിനിസ്ട്രേറ്റർമാരുടെ പേര്, വിലാസം ആധാർ വിവരങ്ങൾ, 2018 ഓഗസ്റ്റ് 31ലെ കണക്കുപ്രകാരം ഗ്രൂപ്പിൽ ആകെയുള്ള അംഗങ്ങളുടെ സംഖ്യ, ഗ്രൂപ്പ് അഡ്മിനിന്‍റെ ഫോട്ടോ, വാട്സാപ് നമ്പർ എന്നിവയാണ് നൽകേണ്ട വിവരങ്ങൾ. ഗ്രൂപ്പ് അഡ്മിന്‍റെ അനുമതി കൂടാതെ പുതിയ അംഗങ്ങളെ ചേര്‍ക്കാനും പാടില്ല .

ഗ്രൂപ്പ് അഡ്മിനുകൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

വ്യാജ മാധ്യമ പ്രവർത്തകര്‍ക്ക് തടയിടാനാണ് തങ്ങളുടെ ശ്രമമൊന്നും യഥാർഥ മാധ്യമ പ്രവർത്തകര്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ഈ നീക്കമെന്ന ആരോപണവും ശക്തമാണ്.
Recommended