Infiniti reveals new electric roadster, Prototype 10

  • 6 years ago
ഇന്‍ഫിനിറ്റിയുടെ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍: കണ്‍സെപ്റ്റ് 10


പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലോടുന്ന ഹൈപ്പര്‍ കാറാണിത്


ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ ഗണത്തിലേക്ക് ഇന്‍ഫിനിറ്റി ചുവടുവയ്ക്കുകയാണ്.കണ്‍സെപ്റ്റ് 10 എന്ന് പേരിട്ട ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് കാലിഫോര്‍ണിയയിലെ പെബിള്‍ ബീച്ചില്‍ നടന്ന കോണ്‍കോഴ്സ് ദെ ലഗന്‍സ് ക്ലാസിക് കാറുകളുടെ പ്രദര്‍ശനത്തില്‍ കമ്പനി അവതരിപ്പിച്ചു. പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലോടുന്ന ഹൈപ്പര്‍ കാറാണിത്. 1960-കളിലെ വിന്റേജ് കാറുകളെ ഓര്‍മ്മിപ്പിക്കുന്ന രൂപഭംഗിയിലാണ് കണ്‍സെപ്റ്റ് 10. ഒറ്റനോട്ടത്തില്‍ അല്‍പം വിരൂപമായ സിംഗിള്‍ സീറ്റര്‍ കാര്‍. എന്നാല്‍ കണ്‍സെപ്റ്റ് 10 നിരത്തിലെത്തുമെന്ന പ്രതീക്ഷ വേണ്ട.ഡിസൈന്‍ മികവ് പ്രദര്‍ശിപ്പിക്കാനും ഭാവി ഇലക്ട്രിക് കാര്‍ എങ്ങനെ രൂപകല്‍പന ചെയ്യണമെന്നും പഠിക്കാനുമുള്ള രൂപരേഖ മാത്രമാണിത്. ഇന്റീരിയറില്‍ ഡ്രൈവര്‍ സൈഡ് ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം പതിവ് കാറുകളില്‍നിന്ന് വ്യത്യസ്തം. ഭാവനാരൂപം യാഥാര്‍ഥ്യമാക്കിയതിന് പിന്നാലെ ഇനി 2021 മുതല്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇലക്ട്രിക് ഹൈപ്പര്‍ കാറുകള്‍ നിരത്തിലേക്കെത്തിക്കാനാണ് ഇന്‍ഫിനിറ്റി ലക്ഷ്യമിടുന്നത്.

Recommended