modi GDP reports removed from site

  • 6 years ago
മൻമോഹൻ സിങ് ഭരണ കാലഘട്ടങ്ങളിൽ മൊത്തം ആഭ്യന്തര ഉത്പാദനം 10 ശതമാനത്തിനു മുകളിൽ എത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് നീക്കി. ഇത് താത്കാലികമായ കണക്കുകളെ ആധാരമാക്കിയാണ് തയ്യാറാക്കിയതെന്ന ന്യായം പറഞ്ഞാണ് സർക്കാർ നീക്കം ചെയ്തിരിക്കുന്നത്. ഈ കണക്കുകൾ മറ്റെവിടെയും ഉദ്ധരിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ഇപ്പോൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷന്റെ വെബ് സൈറ്റിൽ ഡ്രാഫ്റ്റ് എന്ന വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.ഇതിലെ വിവരങ്ങൾ അനുസരിച്ച് ഒന്നാം യു പി എ ഭരണഘട്ടത്തിൽ 2007 -08 ൽ ജി ഡി പി 10 .23 ശതമാനം വളർച്ചയും രണ്ടാം യു പി എ സർക്കാരിന്റെ ഘട്ടത്തിൽ 2010 – 11 വർഷത്തിൽ ജി ഡി പി വളർച്ച 10 .78 ശതമാനമായിരുന്നു

Recommended