അത്തഹിയ്യാത്തിനും ഇബ്റാഹീമിയ്യ സ്വലാത്തിനും ശേഷമുള്ള ദുആ
  • 6 years ago
السلام عليكم

സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്

നമ്പർ : 45
31.07.2018

അത്തഹിയ്യാത്തിനും ഇബ്റാഹീമിയ്യ സ്വലാത്തിനും ശേഷമുള്ള ദുആ
കളിൽ ചിലതു മാത്രം ചുവടെ ചേർക്കുന്നു :

A.
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ ‏
സാരം : 'അല്ലാഹുവേ..... എന്റെ മുൻകഴിഞ്ഞ പാപങ്ങളും വന്നേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും ഞാൻ ചെയ്ത അതിക്രമങ്ങളും എന്നെക്കാൾ നിനക്കറിയാവുന്നതും എനിക്ക് നീ പൊറുത്തു തരേണമേ .... മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്. .നീയല്ലാതെ ഒരു ആരാധ്യനുമില്ല'

എന്ന് ചൊല്ലുകയും തുടർന്ന് താഴെ ചേർത്ത ദുആകൾ ചൊല്ലുകയും ചെയ്യുക :

B.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ
الْمَسِيحِ الدَّجَّالِ
സാരം : 'അല്ലാഹുവേ..... നരക ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.'

C.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ
(സാരം : കടത്തിലും പാപത്തിലും അകപ്പെടുന്നതിൽ നിന്നും
ഞാൻ നിന്നോട് കാവൽ തേടുന്നു )

അവലംബം:
1.സ്വഹീഹു മുസ്‌ലിം
https://sunnah.com/muslim/6/240
2.സ്വഹീഹുൽ ബുഖാരി
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=1311
3.സ്വഹീഹു മുസ്‌ലിം
https://sunnah.com/muslim/5/163

അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ https://www.youtube.com/playlist?playnext=1&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_&index=1


സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
*അൽ കിതാബ് ഗ്രൂപ്പിൽ അഡ്മിൻസ് ഉൾപ്പെടെ ആരും പോസ്റ്റ് ചെയ്യരുത്* .
ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ ലിങ്ക് വഴി ജോയിൻ ചെയ്യുകയോ 974439 1915 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ലിങ്ക് വഴി ജോയിൻ ..
Recommended