HARMFUL EFFECTS OF PETROLLIUM JELLY

  • 6 years ago

പെട്രോളിയം ജെല്ലി ഉപയോഗിക്കും മുന്‍പ്



നമ്മളില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് പെട്രോളിയം ജെല്ലി. ഇത് ആരോഗ്യത്തിനു നല്ലതാണോ


ചുണ്ടിന്റെ വിണ്ടുകീറല്‍ മാറ്റുന്നതു മുതല്‍ മുറിവുകള്‍ക്കും ചതവുകള്‍ക്കും വരെ പെട്രോളിയം ജെല്ലിയെ ആശ്രയിക്കുന്നവരാണ് പലരും. മുറിവുകള്‍, പൊള്ളലുകള്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍ പെട്രോളിയം ജെല്ലി സാധാരണയായി പുരട്ടാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ലതല്ല എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. വരണ്ടുണങ്ങിയ ചര്‍മത്തില്‍ പെട്രോളിയം ജെല്ലി ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താം. എന്നാല്‍ മുറിവുകളില്‍ ഇത് പുരട്ടാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ ചർമത്തിനു മുറിവുകള്‍ക്കു മേല്‍ കവചം തീര്‍ത്ത്‌ ശരീരത്തെ അണുബാധയില്‍ നിന്നു സംരക്ഷിക്കാന്‍ കഴിവുണ്ട്. എന്നാല്‍ മുറിവുകള്‍ക്ക്‌ മേല്‍ ഓയില്‍ ബേസ് ആയിട്ടുള്ള ഇത്തരം ലേപനങ്ങള്‍ പുരട്ടുമ്പോള്‍ ഈ കവചം രൂപീകരിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് അണുബാധയിലേക്കു നയിക്കും.ചർമത്തി​ന്‍റെ ബാഹ്യആവരണം പ്രോട്ടീൻകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മുറിവിനു മേല്‍ ഇവ ആവരണം തീര്‍ക്കാതിരിക്കാന്‍ ചിലപ്പോള്‍ പെട്രോളിയം ജെല്ലി കാരണമായേക്കാം.മുറിവ് സംഭവിച്ച ആദ്യ പന്ത്രണ്ടു മണിക്കൂറില്‍ ഈ ആവരണം അണുബാധ ഉണ്ടാകാതെ സൂക്ഷിക്കും. Fibrin എന്നാണ് ഇതിന്റെ പേര്. മുറിവുണ്ടായാൽ ആദ്യം ചെയ്യേണ്ടത് അതു കഴുകി വൃത്തിയാക്കുക എന്നതാണ്. ആദ്യ മണിക്കൂറുകളില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നത് ഒട്ടും തന്നെ നല്ലതല്ല എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.






Recommended