തശഹ്ഹുദ് അഥവാ അത്തഹിയ്യാത്ത് ( അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം. 43)
  • 6 years ago
السلام عليكم

സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്

നമ്പർ : 43
21.07.2018

തശഹ്ഹുദ് അത്തഹിയ്യാത്ത്

തശഹുദിന്റെ വചനങ്ങൾ:
التَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ
عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
എല്ലാ തൃക്കാഴ്ചകളും എല്ലാ ബർകത്താക്കപ്പെട്ട കാര്യങ്ങളും എല്ലാ നിസ്ക്കാരാദി ആരാധനാ കർമ്മങ്ങളുംഎല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിനാണ്.അല്ലയോ നബിയേ, താങ്കൾക്കു മേൽ അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും ബറകത്തുകളും വർഷിക്കട്ടേ....നമ്മുടെ മേലിലും സജ്ജനങ്ങളായ അല്ലാഹുവിന്റെ ദാസന്മാരിലും അല്ലാഹുവിന്റെ സലാം ഉണ്ടാവട്ടേ.... അല്ലാഹുവല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു ''
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/4/64

തശഹുദിന്റെ വചനങ്ങൾ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമുള്ളതാണ് മുകളിൽ ചേർത്തിട്ടുള്ളത്.
ഇത് കൂടാതെ വാക്കുകളിൽ ചെറിയ വ്യത്യാസത്തോടെ അബ്ദുല്ലാഹി ബ്നു മസ്ഊദ്,അബൂ മൂസൽ അശ്അരി ( റദിയല്ലാഹു അൻഹുമാ ) എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരമുള്ള മറ്റു സ്വഹീഹായ ഹദീസുകളിലും തശഹുദിന്റെ വചനങ്ങൾ വന്നിട്ടുണ്ട്
.ഇവയിൽ ഏതും ചൊല്ലാം എന്ന കാര്യത്തിൽ ഇമാമുകൾക്കു ഏകാഭിപ്രായം ഉണ്ടെങ്കിലും ഏതാണ് കൂടുതൽ ഉത്തമം എന്ന വിഷയത്തിൽ ഇമാമുകൾക്കിടയിൽ വ്യത്യസ്ത നിരീക്ഷണങ്ങൾ വന്നിട്ടുണ്ട്.
الْمُبَارَكَاتِ
എന്ന പദം കൂടുതൽ വന്നിട്ടുള്ളതിനാലും സൂറത്തുന്നൂറിലെ 61 - ആം വചനത്തിലെ
تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً
എന്ന പ്രയോഗത്തോട് യോചിച്ചു വന്നിട്ടുള്ളതിനാലും ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്തത് പ്രകാരമാണ് കൂടുതൽ ഉത്തമം എന്നതാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെയും ഇമാം മാലിക് റഹിമഹുല്ലാഹിയുടെ ചില അനുയായികളുടെയും അഭിപ്രായം.കൂടാതെ പ്രസ്തുത റിപ്പോർട്ടിൽ 'ഖുർആനിലെ ഒരു സൂറത്തു പഠിപ്പിക്കുന്ന പോലെ നബി ഞങ്ങളെ തശഹുദ്‌ പഠിപ്പിച്ചിരുന്നു ' എന്ന ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ പരാമർശവും പ്രസ്തുത റിപ്പോർട്ട
Recommended