2018 Lexus ES 300h launched In India

  • 6 years ago
ലെക്‌സസ് ഏഴാം തലമുറ ES 300h ഇന്ത്യന്‍ വിപണിയില്‍



59.13 ലക്ഷം രൂപയാണ് പുതിയ ഹൈബ്രിഡ് സെഡാന്റെ എക്‌സ് ഷോറൂം വില



ലെക്‌സസ് ഏഴാം തലമുറ ES 300h ഇന്ത്യന്‍ വിപണിയില്‍ എത്തി.മികച്ച രൂപകല്‍പ്പനയും ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് 2018 ലെക്‌സസ് ഇ.എസിന്റെ നിര്‍മാണം. നിലവിലുള്ള മോഡലിനെക്കാള്‍ നീളവും വീതിയും പുതിയ പതിപ്പിന് കൂടുതലുണ്ട്. നാലാംതലമുറ ലക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റത്തിനൊപ്പം 2.5 ലിറ്റര്‍, നാലു സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് ബോണറ്റിനടിയില്‍. ഇവരണ്ടും ചേര്‍ന്ന് 215 ബിഎച്ച്പി പവര്‍ നല്‍കും. എക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡില്‍ വാഹനം ഓടിക്കാം. 22.37 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.യൂറോ 6 മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനത്തിലാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്. 10 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-തെഫ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സൗകര്യങ്ങളും വാഹനത്തിലുണ്ട്.

Recommended