facts about keto diet

  • 6 years ago
എന്താണ് കീറ്റോ ഡയറ്റ്?



കീറ്റോ ഡയറ്റ് നോക്കുന്നവരില്‍ രക്തത്തില്‍ കീറ്റോണ്‍ ബോഡികളുടെ അളവ് കൂടും.


അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതേ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്.അന്നജത്തിന്റെ അളവ് 10%ത്തില്‍ നിറുത്തുക എന്നതാണ് പൊതു തത്വം. പ്രകൃതിദത്തമായ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പുകള്‍ ഉപയോഗിക്കാം. ട്രാന്‍സ് കൊഴുപ്പുകള്‍ ഒഴിവാക്കണം. ബട്ടര്‍, വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ ഇവ കഴിക്കാം. പ്രോട്ടീന്‍ കൂടുതലും മല്‍സ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കന്‍ ഇവ വഴിയാണ് ലഭിക്കുക. കൊഴുപ്പു കൂടിയ മീനുകള്‍ കഴിക്കാം. കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കി ഇലവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിക്കാം. പഴങ്ങളും മറ്റും വളരെ കുറക്കണം.മയോനൈസ്, ചീസുകള്‍ ഇവ കൂടുതലും പാലും തൈരും കുറച്ചും ഉപയോഗിക്കാം.കീറ്റോ ഡയറ്റ് നോക്കുന്നവരില്‍ രക്തത്തില്‍ കീറ്റോണ്‍ ബോഡികളുടെ അളവ് കൂടും. അതാണ് ഈ പേരിനു പിന്നില്‍. കീറ്റോ ഡയറ്റില്‍ മാംസ്യവും കൊഴുപ്പും വലിയ അളവില്‍ കഴിക്കുന്നത് വിശപ്പ് കുറക്കുന്നു. കീറ്റോണ്‍ ബോഡിയുടെ അളവ് കൂടുന്നത് വിശപ്പ് കുറയാന്‍ കാരണം ആകുന്നു. ഗ്ലുക്കോസിന്റെ അഭാവത്തില്‍ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ചെലവ് ചെയ്യേണ്ടി വരുന്നു. കൃത്യമായ പഠനങ്ങളുടെ പിന്‍ബലം ഇല്ല എന്നതാണ് ഏറ്റവും വലിയ ന്യൂനത.