Skip to playerSkip to main contentSkip to footer
  • 7/20/2018
അംഗരക്ഷകരാകാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍



സ്ത്രീകള്‍ക്ക് അംഗരക്ഷകരായി ട്രാന്‍സ്ജെന്‍ഡറുകളെ നിയമിക്കാനൊരുങ്ങി ബിഹാര്‍


സംസ്ഥാനത്തുടനീളം സാമൂഹിക സുരക്ഷാകേന്ദ്രങ്ങളിലും മറ്റുമായി താമസിക്കുന്ന വനിതകള്‍ക്ക് നേരെ പീഡനങ്ങള്‍ നിത്യ സംഭവങ്ങളാകുന്നതോടെയാണ് പുതിയ തീരുമാനം. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലോക് സംവാദ് പരിപാടിക്കിടെ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നോട്ട് വെച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് എന്ത് തൊഴില്‍ നല്‍കിയാലും സന്തോഷത്തോടെ ചെയ്യും. ഞങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുന്നു.'- ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോഡ് അംഗമായ രേഷ്മ വ്യക്തമാക്കി.രണ്ട് ശതമാനം സംവരണമാണ് സര്‍ക്കാര്‍ നല്‍കുക.


Category

🗞
News

Recommended