number of women employee at facebook has increased

  • 6 years ago

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ ഫെയ്‌സ്ബുക്കിലെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവുണ്ടായതായി ഫെയ്‌സ്ബുക്ക്.

എഷ്യന്‍ വംശജര്‍, ആഫ്രിക്കന്‍ വംശജര്‍, ഹിസ്പാനിക് വംശജരുടെ എണ്ണത്തിലും മികച്ച വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തി. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളയാളുകള്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്നുണ്ട്.ആഗോള തലത്തില്‍ വനിതാ ജീവനക്കാരുടെ എണ്ണം 2014 ല്‍ 31ശതമാനമായിരുന്നത് ഇപ്പോള്‍ 36 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ നിയമനം 16 ശതമാനത്തില്‍ നിന്നും 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും ഫെയ്‌സ്ബുക്കിന്റെ ഡൈവേഴ്‌സിറ്റി ഓഫീസര്‍ മാക്‌സിന്‍ വില്യംസ് പറഞ്ഞു. വൈവിധ്യമുള്‍ക്കൊള്ളുന്ന തൊഴില്‍ ശക്തിയോടുകൂടിതന്നെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കും എന്ന് അഞ്ചാമത് വാര്‍ഷിക വൈവിധ്യ റിപ്പോര്‍ട്ടില്‍ ഫെയ്‌സ്ബുക്ക് വ്യക്തമാക്കി .പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങളുടെയും നിയമനത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.

Recommended