ശുക്റിന്റെ സുന്നത്ത് നിസ്ക്കാരം (അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് 42
  • 6 years ago
السلام عليكم

സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്

നമ്പർ : 42
17.07.2018

ശുക്റിന്റെ നിസ്ക്കാരം

സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ശുക്റിന്റെ സുജൂദ് ചെയ്യൽ സുന്നത്താണെന്ന് കഴിഞ്ഞ ഷോർട്ട് ക്ലിപ്പിൽ നാം മനസ്സിലാക്കിയല്ലോ .ഇത്തരം സന്ദർഭങ്ങളിൽ രണ്ടു റകഅത്ത് സുന്നത്ത് ശുക്റിന്റെ സുന്നത്ത് എന്ന നിലയിൽ നിസ്‌ക്കരിക്കുന്നതിനാണ് ശുക്റിന്റെ നിസ്ക്കാരം എന്ന് പറയുന്നത് .

ശുക്റിന്റെ നിസ്ക്കാരം സംബന്ധിച്ച പരാമർശം ചില ഹദീസുകളിൽ വന്നിട്ടുണ്ട് . ഇസ്‌ലാമിനും മുസ്ലിംകൾക്കും വളരെയധികം ഉപദ്രവം ചെയ്ത അബൂ ജഹ്‌ലിന്റെ തല ബദ്ർ യുദ്ധത്തിൽ കൊയ്തെടുക്കപ്പെട്ട സന്തോഷ വാർത്ത ലഭിച്ചപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം രണ്ടു റകഅത്ത് ശുക്റിന്റെ സുന്നത്തു നിസ്ക്കാരം നിസ്‌ക്കരിച്ചതായി സുനനു ഇബ്നു മാജയിൽ വന്ന ഒരു ഹദീസിൽ കാണാം.പ്രസ്തുത ഹദീസ് ദുർബലമാണെന്ന് ചില മുഹദ്ദിസുകൾ ഹുക്മു ചെയ്തിട്ടുണ്ടെങ്കിലും അൽ ഹാഫിദ് ഇബ്നു ഹജർ അസ്ഖലാനി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ പ്രസ്തുത ഹദീസ് ഹസൻ സ്വഹീഹ് ആണെന്ന് ഹുക്മു ചെയ്തിട്ടുണ്ട് .

അവലംബം:-
1.സുനനു ഇബ്നു മാജ ഹാശിയതു സിന്ദി സഹിതം
حاشية السندي على ابن ماجه
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=54&ID=2548
2.തൽഖീസ്
التلخيص الحبير
http://library.islamweb.net/newlibrary/display_book.php?bk_no=11&ID=157&idfrom=1523&idto=1560&bookid=11&startno=17

കഅ്‌ബുബ്‌നുമാലിക്‌ റദിയല്ലാഹു അൻഹുവും അനുയായികളും ( ഹിലാലുബ്‌നു ഉമയ്യ, മുറാറത്തുബ്‌നു റബീഉ്‌ റദിയല്ലാഹു അന്ഹുമാ ) തക്കതായ കാരണം കൂടാതെ തബൂക് യുദ്ധ യാത്രയിൽ വിട്ടു നിന്നതിൽ അവർക്കു പിന്നീട് അതിയായ മനോവിഷമം ഉണ്ടാവുകയും അല്ലാഹുവിനോട് അവർ തൗബ ചെയ്തു മടങ്ങുകയും അല്ലാഹു അവരുടെ തൗബ സ്വീകരിക്കുകയും ചെയ്ത സംഭവം വിശുദ്ധ ഖുർആനിലും ഹദീസുകളിലും പ്രസിദ്ധമാണല്ലോ .അല്ലാഹു അവരുടെ തൗബ സ്വീകരിച്ചപ്പോൾ രണ്ടു റക്അത്ത് നിസ്‌കരിക്കാൻ തിരു നബി കഅ്‌ബുബ്‌നുമാലിക്‌ റദിയല്ലാഹു അൻഹുവിനോടു നിർദേശിച്ചതായിഇമാം ഹാകിം റഹിമഹുല്ലാഹിയുടെ മുസ്തദ്‌റകിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ കാണാം.
(മുസ്തദ്രക് )
http://library.islamweb.net/Newlibrary/display_book.php?flag=1&bk_no=74&ID=5742

ഫതഹ് മക്ക ദിവസം (മക്കാ വിജയ ദിവസം) നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കുളിച്ച ..
Recommended