ശുക്റിന്റെ സുജൂദ് سجود الشكر ( അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് 41 )
  • 6 years ago
السلام عليكم

സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്

നമ്പർ : 41
13.07.2018
ശുക്റിന്റെ അഥവാ നന്ദിയുടെ സുജൂദ്

ശുക്റിന്റെ സുജൂദ് എപ്പോൾ ?

സന്തോഷകരമായ കാര്യം ഉണ്ടാവുബോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുവിനു ശുക്റിന്റെ /നന്ദിയുടെ സുജൂദ് ചെയ്തിരുന്നു.
(സുനനു അബീ ദാവൂദ്)
https://sunnah.com/abudawud/15/298

സമൂഹത്തിനു പൊതുവായോ വ്യക്തിക്ക് പ്രത്യേകമായോ ഏതെങ്കിലും ഒരു അനുഗ്രഹം ലഭിക്കുകയോ പ്രകടമായ ഒരു തിന്മ /ദുരന്തം നീങ്ങുകയോ ചെയ്‌താൽ അല്ലാഹുവിനു ശുക്റിന്റെ സുജൂദ് ചെയ്യൽ സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.നിസ്‌കാരത്തിൽ ശുക്റിന്റെ സുജൂദ് ചെയ്‌താൽ നിസ്ക്കാരം ബാതിലാകും

ശുക്റിന്റെ സുജൂദ് ചെയ്യുന്ന രീതി:-

ഒറ്റ സുജൂദാണ് ചെയ്യേണ്ടത് തിലാവതിന്റെ സുജൂദിന്റെ വിഷയത്തിൽ പറഞ്ഞ പോലെ തന്നെ ആദ്യം തക്ബീറത്തുൽ ഇഹ്‌റാം, പിന്നെ തക്ബീർ ചൊല്ലി ഒറ്റ സുജൂദ് , സുജൂദിൽ നിന്ന് ഇരുത്തത്തിലേക്കു ഉയരുമ്പോൾ തക്ബീർ,സലാം ഇതാണ് ശാഫിഈ മദ്ഹബിലെ രീതി.സുജൂദിൽ നിന്ന് ഇരുത്തത്തിലേക്കു വന്ന ശേഷം തശഹുദ്‌ ഓതാതെ സലാം വീട്ടുക എന്നതാണ് ശാഫിഈ മദ്ഹബിലെ ഏറ്റവും ശരിയായ രീതി .എന്നാൽ തശഹുദും സലാമും നിബന്ധനയല്ല എന്ന അഭിപ്രായവും ശാഫിഈ മദ്ഹബിലുണ്ട്.രണ്ടും ശർത്താണ് എന്ന അഭിപ്രായവുമുണ്ട്.

തിലാവതിന്റെ സുജൂദിലും ശുക്റിന്റെ സുജൂദിലും തഹ് രീമും ( തക്ബീറത്തുൽ ഇഹ്റാമും ) തഹ് ലീലും ( സലാം വീട്ടൽ)ഇല്ലെന്നും സലാം വീട്ടൽ ബിദ്അത്താണെന്നുമാണ് ഇമാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ പക്ഷം.

ശർത്തുകൾ:-

നിസ്‌കാരത്തിന്റെ ശർത്തുകളായ ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുക,ഔറത്ത് മറക്കുക,ഖിബ്‌ലക്ക് മുന്നിടുക എന്നീ കാര്യങ്ങൾ ശുക്റിന്റെ സുജൂദിലും ശർത്താണ് എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം

ശുക്റിന്റെ സുജൂദ് നിസ്ക്കാരം അല്ലാത്തതിനാലും പലപ്പോഴും ശുക്റിന്റെ സുജൂദ് ചെയ്യേണ്ട സാഹചര്യം ആകസ്മികമായി ഉണ്ടാവുന്നതായിരിക്കും എന്നതിനാലും ശുദ്ധിയാവുക,ഔറത്ത് മറക്കുക,ഖിബ്‌ലക്ക് മുന്നിടുക എന്നീ കാര്യങ്ങൾ സൗകര്യപ്പെട്ടാൽ പാലിക്കുന്നത് നല്ലതാണ് എങ്കിലും ശർത്തല്ല എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ശുക്റിന്റെ സുജൂദിൽ ചൊല്ലേണ്ട ദിക്ർ :_

സാധാരണ സുജൂദുകളിൽ ചൊല്ലുന്ന ദിക്റുകൾ കൂടാതെ കിട്ടിയ അനുഗ്രഹത്തിൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യാം. ..
Recommended