facts about GNPC case

  • 6 years ago
ജിഎന്‍പിസിയ്ക്കെതിരേ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍


തീര്‍ത്തും രഹസ്യ സ്വഭാവം പുലര്‍ത്തുന്ന ഗ്രൂപ്പ് മദ്യപാനത്തിന് പരസ്യപ്രചാരണം നടത്തുന്നു എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്.



1 മേയ് 2017-ല്‍ ആണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേരില്‍ ഫേസ്ബുക്കില്‍ അജിത്ത് ഒരു ക്ലോസ്ഡ് ഗ്രൂപ്പ് തുടങ്ങുന്നത്. ഇന്ന് ആഗോള തലത്തില്‍ 1900000 ആളുകളാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിട്ടുള്ളത്. അംഗങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും പുതിയ സ്ഥലങ്ങളും ഭക്ഷണവും ഒക്കെയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത്. ജാതി മത വര്‍ഗ്ഗ ഭേതമില്ലാതെയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത് 23 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകള്‍ മാത്രം അടങ്ങുന്നതാണ് ജിഎന്‍പിസി എന്ന ക്ലോസ്ഡ് ഗ്രൂപ്പ്.ഏതെങ്കിലും അംഗം ഗ്രൂപ്പിലേക്ക് സജ്ജസ്റ്റ് ചെയ്യാതെ ആര്‍ക്കും ഗ്രൂപ്പില്‍ അംഗമാകാന്‍ കഴിയില്ല. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും (GNPC) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ പേരും ലോഗോയും അഡ്മിന്‍ ആയ അജിത്ത് കുമാറിന്‍റെ മൊബൈല്‍ നമ്പറും ഉപയോഗിച്ച് ധാരാളം വ്യാജ ഗ്രൂപ്പുകള്‍ ഫേസ്ബുക്കില്‍ രൂപപ്പെട്ടിട്ടുണ്ട്. പലകാരണങ്ങളാല്‍ ജിഎന്‍പിസിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാകം ഇത്തരം പേജുകള്‍ക്ക് പിന്നില്‍. ഇവയ്ക്ക് എതിരെയാണ് അപ്കാരി നിയമ പ്രകാരം കേസ് എടുക്കേണ്ടിയിരുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ ആരാണ് ഇത്തരം ഗ്രൂപ്പുകള്‍ യഥാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്താന്‍ സാധിക്കും. ഇവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.
ജിഎന്‍പിസിയ്ക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ മാത്രമാണ് അത്തരത്തിലുള്ള നിയമ വിരുദ്ധമായ ഗ്രൂപ്പുകള്‍ നിലവിലുള്ള കാര്യം അഡ്മിന്‍ ആയ അജിത്ത് കുമാറിന്‍റെ ശ്രദ്ധയില്‍ പെട്ടത്. നിയപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പേജുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് തന്നെയാണ് ജിഎന്‍പിസിയെ സ്നേഹിക്കുന്ന എല്ലാവരുടെയും എന്ന പോലെ അജിത്തിന്റെയും ആവശ്യം.

Recommended