hindu woman contests election in pakistan

  • 6 years ago
പാക് തിരഞ്ഞെടുപ്പ് ചരിത്രം തിരുത്താന്‍ ഹിന്ദു വനിത



പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ്‌ സുനിത പമാര്‍



പാകിസ്താന്‍ തിരഞ്ഞെടുപ്പ് ചൂടിലെക്കെത്തുമ്പോള്‍ ചരിത്രം കുറിക്കുകയാണ് സുനിത പമാര്‍ എന്നാ ഹിന്ദു വനിത സ്ഥാനാര്‍ഥി. പാക്കിസ്ഥാനിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയെന്ന നേട്ടമാണ് സുനിതയെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത്. ജുലൈ 25നു നടക്കാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് സുനിത പമാര്‍ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തർപാർക്കർ ജില്ലയിലെ സിന്ധ് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.വിദ്യാഭ്യാസത്തിലൂടെ മാത്രമെ സ്ത്രീകള്‍ക്കു മുൻനിരയിലേക്കു എത്താൻ സാധിക്കുകയുള്ളുവെന്നും താൻ വിജയിച്ചാൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്നും അവർ പറഞ്ഞു.കഴിഞ്ഞ മാർച്ചിൽ, ഹിന്ദു ദലിത് സ്ത്രീയായ കൃഷ്ണകുമാരി കോൽഹിയെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി, സെനറ്റിലേക്കു നാമനിർദേശം ചെയ്തിരുന്നു. പാക്കിസ്ഥാൻ സെനറ്റിൽ എത്തുന്ന ആദ്യ ഹിന്ദു സ്ത്രീയാണു കൃഷ്ണകുമാരി.

Recommended