trivandrum public library maintanance

  • 6 years ago
മുഖം മിനുക്കാനൊരുങ്ങി പബ്ലിക് ലൈബ്രറി



തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയില്‍ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു


ഒരുകോടി രൂപ മുടക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പെയിന്റിങ്, വായനമുറിയുടെ ചോർച്ച പരിഹരിക്കൽ, ഭിത്തിയിലെ പൊട്ടലുകൾ മാറ്റുക തുടങ്ങിയവയാണ് പ്രധാനമായും നടത്തുക. ഈ മുറിയുടെ റൂഫ് മാറ്റിയശേഷം ഷീറ്റ് ഇടുകയാണ്. ഇരുപതുവർഷമായി ലൈബ്രറി കെട്ടിടം നവീകരിച്ചിട്ട്. ചെറിയ അറ്റകുറ്റപ്പണികളാണ് ഇതുവരെ നടത്തിയിരുന്നത്.പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയപോലെ പഴയ കെട്ടിടത്തിലും സൗകര്യങ്ങൾ ഒരുക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നവീകരണം നടത്തുന്നത്. ലൈബ്രറിയിൽ അധികം ആരും ഉപയോഗിക്കാത്ത താഴെയുള്ള നിലവറ ശീതീകരിക്കും. കൂടാതെ ലൈബ്രറിയിലെ ബുക്കുകളുടെ കണക്കെടുപ്പും നടക്കും. 25 വർഷമായി കണക്കെടുപ്പ് നടത്തിയിട്ട്. ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലകളിൽ ഒന്നാണ് പബ്ലിക് ലൈബ്രറി.

Recommended