Reasons behind less breast milk

  • 6 years ago
മുലപ്പാല്‍ കുറയുന്നതിന്റെ കാരണങ്ങള്‍

മുലപ്പാല്‍ ഉത്പാദനം കൂട്ടാന്‍ പൊടിക്കൈകള്‍

പ്രസവശേഷം മുലപ്പാല്‍ ഉത്പാദനം കുറയുന്ന അവസ്ഥ മിക്ക സ്ത്രീകളിലും കണ്ടു വരാറുണ്ട്.സാധാരണ നിലയില്‍ പ്രസവ ശേഷം നാലഞ്ചു ദിവസത്തിനുള്ളില്‍ മുലപ്പാല്‍ ഉത്പാദനം പൂര്‍ണ തോതിലാവും.അമ്മയായ ശേഷം ഓരോ സ്ത്രീയും മുലയൂട്ടലിനെക്കുറിച്ച് നന്നായി മനസിലാക്കണം ഒപ്പം മുലയൂട്ടലിനായി മാനസികമായി തയ്യാറെടുക്കുകയും വേണം.അമ്മയുടെ മാനസികനിലയിലുള്ള വ്യതിയാനവും, തെറ്റായ ആഹാരരീതിയും, റിട്രാക്റ്റഡ് നിപ്പിളുമാണ് പ്രസവിച്ച് മാസങ്ങള്‍ കഴിഞ്ഞാലും വേണ്ടരീതിയില്‍ മുലപ്പാല്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍.
അമ്മയുടെ മാനസികനില നല്ലതായിരിക്കണം. വിഷാദരോഗം, ഉത്കണ്‌ഠ എന്നിവ മുലപ്പാലിന്റെ ഉല്‍പാദനം ഗണ്യമായി കുറയ്‌ക്കും.
നല്ല പോഷകമൂല്യമുള്ള ആഹാരമായിരിക്കണം അമ്മ കഴിക്കേണ്ടത്. സാധാരണ കഴിക്കുന്നതില്‍നിന്ന് കൂടുതല്‍ കലോറിയും പോഷകവുമുള്ള ഭക്ഷണം കഴിക്കണം. മുരിങ്ങയില ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ ഉണ്ടാകാന്‍ നല്ലതാണ്.ബീറ്റാകരോട്ടിന്‍ ധാരാളമടങ്ങിയ മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.ഇടവിട്ട് കുഞ്ഞിനെക്കൊണ്ട് പാല്‍ കുടിപ്പിക്കാന്‍ മറക്കരുത്.എങ്കില്‍ മാത്രമേ കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കാനുള്ള ഹോര്‍മോണുകള്‍ അമ്മയുടെ ശരീരം ഉണ്ടാക്കുകയുള്ളൂ

Recommended