Best food for german shepherd

  • 6 years ago
ജെര്‍മന്‍ ഷെപ്പേഡിന് ഭക്ഷണം കൊടുക്കുമ്പോള്‍?

ജര്‍മന്‍ ഷെപ്പേഡിന് ചേര്‍ന്ന ചിലയിനം ഭക്ഷണങ്ങള്‍

നായപ്രേമികളുടെ ഒരു ഇഷ്ട ഇനം. നായ്ക്കളില്‍ തന്നെ വില കൂടുതലുള്ള ജെര്‍മന്‍ ഷെപ്പേഡ്.ജര്‍മന്‍ ഷെപ്പേഡിന് ചേര്‍ന്ന ചിലയിനം ഭക്ഷണങ്ങള്‍ എന്തെന്നറിയൂ, ഒഴിവാക്കേണ്ടവയും
പെട്ടെന്ന് വയറിന് അസുഖം വരാന്‍ സാധ്യതയുള്ള ഒരിനം നായയാണ് ജര്‍മന്‍ ഷെപ്പേഡ്. ഇതുകൊണ്ടുതന്നെ ഇതിനുള്ള ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വെളുത്ത അരിയുടെ ചോർ ഇവയ്ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെയാണ്. ഇത് ദഹിയ്ക്കുവാന്‍ എളുപ്പവുമാണ്.റാഗി വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം. ഓട്‌സ് വേവിച്ചതു പോലുള്ള ഭക്ഷണങ്ങളും ജര്‍മന്‍ ഷെപ്പേഡിന് ഗുണം ചെയ്യും.പാല്‍ ഇത്തരം നായ്ക്കള്‍ക്കു നല്‍കാവുന്ന മറ്റൊരിനം ഭക്ഷണമാണ്. ഇതിലെ കാല്‍സ്യം ഇവയുടെ പല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.വേവിയ്ക്കാത്ത ഇറച്ചി ഇവയ്ക്കു കൊടുക്കാതിരിയ്ക്കുകയാണ് നല്ലത്. ഇത് വയര്‍ കേടാകുവാന്‍ ഇടയാക്കും.പയര്‍ വര്‍ഗങ്ങളും ഇവയക്കു നല്‍കരുത്. ഇവയും ദഹനത്തിന് പ്രയാസമുണ്ടാക്കും.ചോളം ഇവ ഇഷ്ടപ്പെടുന്ന ഭക്ഷണസാധനമാണെങ്കിലും ഇതിലെ പശിമ നായക്കളുടെ വയറിന് നല്ലതല്ല.

Recommended