തിലാവത്തിന്റെ സുജൂദ് ചെയ്യുന്ന രൂപം (അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം.38
  • 6 years ago
السلام عليكم

സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്

നമ്പർ : 38
28.06.2018

തിലാവത്തിന്റെ സുജൂദ് നിർവഹിക്കേണ്ട രൂപം :
നിസ്‌ക്കാരത്തിലാണെങ്കിൽ സജ്‌ദയുടെ ആയത്ത് പാരായണം ചെയ്ത ഉടനെ തക്ബീർ ചൊല്ലി നേരെ സുജൂദിലേക്കു പോവുകയും സുജൂദിൽ ദിക്ർ (മുൻ ക്ലിപ്പിൽ പഠിച്ച ദിക്ർ) ചൊല്ലിയ ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് ഖിയാമിലേക്കു (നിര്ത്തത്തിലേക്കു) മടങ്ങി വരികയും ചെയ്യുക.ഒരു സുജൂദാണ് ചെയ്യേണ്ടത്.
നിസ്‌കാരത്തിൽ അല്ലാത്തപ്പോൾ ആണ് ഖുർആൻ പാരായണം ചെയ്യുന്നതെങ്കിൽ ആദ്യം നിസ്‌കാരത്തിൽ തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് പോലെ നിയ്യത്തോടെ (ഞാൻ തിലാവതിന്റെ സുജൂദ് ചെയ്യുന്നു) അല്ലാഹു അക്ബർ എന്ന് തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലി കൈ രണ്ടും രണ്ടു ചുമലുകൾക്കു നേരെ ഉയർത്തി കൈകൾ കെട്ടുക.തുടർന്ന് അല്ലാഹു അക്ബർ എന്ന് ചൊല്ലി സുജൂദിൽ പോവുക.സുജൂദിൽ നിന്ന് ഉയരുമ്പോഴും അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലുകയും ശേഷം സലാം വീട്ടുകയും ചെയ്യുക .
ആദ്യത്തെ തക്ബീർ (തക്ബീറത്തുൽ ഇഹ്‌റാം ) ശർത്തും സുജൂദിലേക്കു പോകുമ്പോൾ ഉള്ള തക്‌ബീറുൽ ഹവിയ്യൂ സുന്നത്തുമാണ്.എന്നാൽ തക്ബീറത്തുൽ ഇഹ്‌റാം സുന്നത്താണ് എന്ന അഭിപ്രായവുമുണ്ട്.ആദ്യത്തെ തക്ബീർ (തക്ബീറത്തുൽ ഇഹ്‌റാം ) നിയമ വിധേയമല്ല എന്ന ഒരു ഒറ്റപ്പെട്ട അഭിപ്രായം ശാഫിഈ മദ്ഹബിലെ തന്നെ അബൂ ജാഫർ അത്തിർമുദിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
സുജൂദിൽ നിന്ന് ഉയർന്ന ശേഷം സലാം വീട്ടണമെന്നും വീട്ടേണ്ടതില്ലെന്നും രണ്ടു അഭിപ്രായങ്ങളുമുണ്ട്.
ചെറുതും വലുതുമായ അശുദ്ധികളിൽ നിന്നും നജസിൽ നിന്നും ശുദ്ധിയാവുക,ഔറത്ത് മറക്കുക , ഖിബ്ലാക്ക് മുന്നിടുക എന്നീ കാര്യങ്ങൾ തിലാവതിന്റെ സുജൂദിന്റെ ശർത്തുകളാണ്.
തക്ബീറത്തുൽ ഇഹ്‌റാം വേണ്ടെന്നും കൈകൾ ചുമലിന്റെ നേരെ ഉയർത്താതെ തക്ബീർ ചൊല്ലിക്കൊണ്ട് നേരെ സുജൂദിലേക്കു പോയാൽ മതിയെന്നും സലാം വീട്ടേണ്ടതില്ലെന്നുമുള്ള വീക്ഷണം പുലർത്തുന്ന മദ്ഹബുകളുമുണ്ട്
തിലാവതിന്റെ സുജൂദ് സുന്നത്താണെങ്കിലും നിർബന്ധമാണെന്ന വീക്ഷണം കൂടി ഉള്ളതിനാൽ ഉപേക്ഷിക്കാതിരിക്കലാണ് സൂക്ഷ്മത.
അവലംബം
1.
المجموع شرح المهذب
ശാഫിഈ മദ്ഹബിലെ ശറഹുൽ മുഹദ്ദബ്
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=14&ID=2083
2.
حاشية الدسوقي على الشرح الكبير
മാലികി മദ്ഹബിലെ ഹാശിയതു ദസൂഖീ
https://library...
Recommended