അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ ശിർക്കാണെന്ന് ഇമാം മഖ്രീസി റഹിമഹുല്ലാഹ്
  • 6 years ago
السلام عليكم

അൽ കിതാബ് പഠന പരമ്പര

തെരഞ്ഞെടുത്ത ഇബാറത്തുകൾ 10

العبارات المختارات


*അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യൽ ശിർക്കാണെന്ന് ഇമാം മഖ്രീസി റഹിമഹുല്ലാഹ്‌(മരണം ഹിജ്റ 845)

*ومن الشرك بالله - تعالى - المباين لقوله تعالى: {إِيَّاكَ نَعْبُدُ} الشرك به في اللفظ كالحلف بغيره، كما رواه الإمام أحمد وأبو داود عنه صلى الله عليه وسلم أنه قال: "مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ أَشْرَكَ" صحّحه الحاكم وابن حبّان*

*قال ابن حبّان: أخبرنا الحسن وسفيان، ثنا عبد الله بن عمر الجعفي، ثنا عبد الرّحمن بن سليمان، عن الحسن بن عبد الله النخعي، عن سعيد بن عبيدة قال: كنت عند ابن عمر - رضي الله عنهما، فحلف رجل بالكعبة، فقال*
*ابن عمر - رضي الله عنهما -: ويحك، لا تفعل، فإني سمعت رسول الله صلى الله عليه وسلم يقول: مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ*
*ആശയ സംഗ്രഹം : അല്ലാഹു അല്ലാത്തവരെ /അല്ലാത്തതിനെ കൊണ്ട് സത്യം ചെയ്യുന്നത് പോലെ വാക്കുകളിൽ വരുന്ന ശിർക്കും ശിർക്കിൽ പെട്ടത് തന്നെ.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ്, ഇമാം തിർമുദിറഹിമഹുല്ലാഹ് എന്നിവർ റിപ്പോർട്ട് ചെയ്ത* ,
*مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ*
' *അല്ലാഹു അല്ലാത്തവരെ*/ *അല്ലാത്തതിനെ കൊണ്ട് സത്യം ചെയ്യുന്നവൻ* *മുശ്രിക്കായി അല്ലെങ്കിൽ കാഫിറായി* '
എന്ന ഹദീസ് ഇതിനു തെളിവാണ്* .
*ഇബ്നു ഹിബ്ബാൻ റഹിമഹുല്ലാഹ് രേഖപ്പെടുത്തുന്നു : സഈദ് ബ്നു ഉബൈദ റദിയല്ലാഹുഅന്ഹു പറയുന്നു : ഒരിക്കൽ ഞാൻ ഇബ്നു ഉമർ റദിയല്ലാഹുഅന്ഹുവിന്റെ സമീപത്തായിരിക്കുമ്പോൾ ഒരാൾ കഅബയെ കൊണ്ട് സത്യം ചെയ്തു.അപ്പോൾ ഇബ്നു ഉമർ റദിയല്ലാഹുഅന്ഹു പറഞ്ഞു : നാശം, താങ്കൾ അങ്ങിനെ ചെയ്യല്ലേ . കാരണം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്* :
*مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ*
' *അല്ലാഹു അല്ലാത്തവരെ /അല്ലാത്തതിനെ കൊണ്ട് സത്യം ചെയ്യുന്നവൻ മുശ്രിക്കായി അല്ലെങ്കിൽ കാഫിറായി* '

http://shamela.ws/browse.php/book-10045/page-18
Recommended