man arrested for threatening pinarayi vijayan

  • 6 years ago
മുഖ്യമന്ത്രിക്കു നേരെ വധഭീഷണി; പ്രവാസി മലയാളി അറസ്റ്റില്‍

ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രിക്ക് വധഭീഷണി; പ്രവാസി മലയാളി അറസ്റ്റില്‍

മുഖ്യമന്ത്രിക്കു നേരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മടങ്ങി വരവെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ്‌ ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധഭീഷണി മുഴക്കിയത്.
ഇത് കൂടാതെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ കേരള പോലീസ് കേസെടുക്കുകയായിരുന്നു. നാട്ടിലുണ്ടായിരുന്നപ്പോള്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.
വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Recommended