Maruthi discontinuing ignis series in India

  • 6 years ago
ഇഗ്നിസ് ഡീസല്‍ പിന്‍വലിക്കുന്നു


മാരുതി ഇഗ്നിസ് ഡീസല്‍ പതിപ്പിനെ പിന്‍വലിക്കുന്നു


വില്പന കുറഞ്ഞതിനാലാണ് മാരുതി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.എട്ട് ലക്ഷം രൂപയാണ് ഇഗ്നിസ് ഡീസല്‍ പതിപ്പിന് വില.ചെറിയ കാറിനു വേണ്ടി ഉപഭോക്താക്കള്‍ ഇത്രയും തുക ചിലവാക്കാത്തതാണ് മാരുതിക്ക് തിരിച്ചടിയായത്.ഓരോ മാസം ചെല്ലുംതോറും ഇഗ്നിസ് ഡീസലിന് ആവശ്യക്കാര്‍ കുറഞ്ഞു വരികയാണ്.ഈ പശ്ചാത്തലത്തില്‍ കാര്‍ പിന്‍വലിക്കുന്നു എന്നാ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരിക്കുന്നു കമ്പനി.ഇനി മുതല്‍ ഇഗ്നിസ് ഡീസല്‍ പതിപ്പിന് ബൂകിംഗ് സ്വീകരിക്കില്ല.എന്നാല്‍ പെട്രോള്‍ പതിപ്പിന് ആവശ്യക്കാര്‍ ഏറെയാണ്‌.2017 ;ല്‍ ആണ് ഇഗ്നിസ് മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Recommended