mohanlal australian stage show lip sinc lalsom

  • 6 years ago
'ലാലിസം' അല്ല പുലിവാല്‍ ?


വീണ്ടും ലാലിസമോ?; പുലിവാൽ പിടിച്ച് മോഹൻലാലിന്‍റെ ഗാനമേള


ഓസ്ട്രേലിയയില്‍ ആരാധകര്‍ക്കായി മോഹന്‍ലാല്‍ അവതരിപ്പിച്ച ഗാനമേള ലാലിസം പോലെ ചുണ്ടനക്കല്‍ മാത്രം ആയിരുന്നെന്നു ആരോപണം.നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ആലപിച്ച യുഗ്മഗാനം വെറും ചുണ്ടനക്കമാണെന്നാണ് ആരോപണമുയരുന്നത്. ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്നാലപിക്കുമ്പോഴാണ് മോഹൻലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ആരാധകരെ കബളിപ്പിച്ചതിന് മോഹന്‍ലാലിനെതിരേ വിമര്‍ശനങ്ങൾക്കും പഞ്ഞമില്ല.

Recommended

Featured channels