വിദ്യാർഥികൾക്കും വേണം ബുള്ളറ്റ് പ്രൂഫ്‌ ?

  • 6 years ago
വിദ്യാർഥികൾക്കും വേണം ബുള്ളറ്റ് പ്രൂഫ്‌ ?


യു എസില്‍ സ്കൂള്‍ വിദ്യാർഥികൾക്ക് ബുള്ളറ്റ് പ്രൂഫ് നല്‍കി


ആക്രമങ്ങള്‍ പതിവായാല്‍ പിന്നെ എന്ത് ചെയ്യാന്‍....യു.എസിൽ സ്കൂളുകൾ വിദ്യാർഥികൾക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ വിതരണംചെയ്തു.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വെടിവെപ്പ്‌ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് യു.എസിൽ സ്കൂളുകൾ വിദ്യാർഥികൾക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ വിതരണംചെയ്തത് . അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സ്കൂളുകൾതന്നെ പ്രതിവിധി കണ്ടെത്തുന്നത്. പെൻസിൽവേനിയയിലെ ചാഡ് ഫോഡിലുള്ള സെയ്ന്റ് കോർണേലിയസ് കാത്തലിക് സ്കൂളാണ് എട്ടാം ഗ്രേഡ് വിദ്യാർഥികൾക്കായി ബാഗുകൾക്കൊപ്പം ബുള്ളറ്റ് പ്രൂഫ് കവചങ്ങളും നൽകിയത്.
15 വിദ്യാർഥികൾക്കും 25 അധ്യാപകർക്കുമാണ് ഇതുവരെ കവചങ്ങൾ വിതരണംചെയ്തത്. ‘ന്യൂയോർക്ക് ടൈംസാ’ണ് വാർത്ത പുറത്തുവിട്ടത്. കുട്ടികളുടെ സുരക്ഷയുടെ ഭാഗമായാണിതെന്ന് പ്രിൻസിപ്പൽ ബാർബറാ റോസിനി പറഞ്ഞു. സ്കൂൾകെട്ടിടങ്ങളിൽ ബുള്ളറ്റ് പ്രൂഫ് ജനാലകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിക്കുന്ന കാര്യവും വിവിധ സ്കൂളുകൾ ആലോചിക്കുന്നുണ്ട്.
സ്കൂളുകൾക്കുനേരെ ആക്രമണങ്ങൾ പതിവായ യു.എസിൽ തോക്കിന് നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.