ഇവിടെ കറുത്ത വാവില്‍ പക്ഷികള്‍ ആത്മഹത്യ ചെയ്യുന്നു എന്തിന്?

  • 6 years ago
ഇവിടെ കറുത്ത വാവില്‍ പക്ഷികള്‍ ആത്മഹത്യ ചെയ്യുന്നു എന്തിന്?


ആസാമിലെ ജതിംഗയിലാണ് കറുത്തവാവില്‍ പക്ഷികള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നത്


ആസാമിലെ ജതിംഗ എന്ന സ്ഥലത്താണ് പക്ഷികളുടെ ആത്മഹത്യ താഴ്വര സ്ഥിതി ചെയ്യുന്നത്. കരുത്തവാവുദിനങ്ങളില്‍ പക്ഷികള്‍ കൂട്ടത്തോടെ ഇവിടെക്കെത്തുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. കാരണമെന്തെന്നു ഇപ്പോഴും വ്യക്തമല്ല
ആസാമിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് ജതിംഗ
മണ്‍സൂൺ കാലത്തിനു ശേഷമുള്ള സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കറുത്തവാവ് ദിവസങ്ങളിലാണ് പക്ഷികളുടെ ആത്മഹത്യ കൂടുതലും നടക്കുക. മഞ്ഞും ഇരുട്ടും കൂടുതലായി കാണപ്പെടുന്ന ഇത്തരം ദിവസങ്ങളിൽ വൈകിട്ട് ഏഴിനും പത്തിനുമിടയിൽ കൂട്ടത്തോടെ പറന്നെത്തുന്ന പക്ഷികൾ കെട്ടിടങ്ങളിലും അതിന്റെ തറകളിലും തൂണുകളിലും ഒക്കെ ഇടിച്ച് താഴെവീഴുകയും മരണപ്പെടുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രതിഭാസം.
ഏകദേശം 100 വർഷങ്ങൾക്കു മുൻപാണ് ഇത്തരത്തിലുള്ള ഒരു സംഭവത്തിന് ജതിംഗ സാക്ഷ്യം വഹിക്കാനാരംഭിച്ചത്. വെളിച്ചത്തിനു നേരെ പറന്നടുക്കുന്ന പക്ഷികൾ പെട്ടന്ന ദിശാബോധം നഷ്ടപ്പെട്ടതുപോലെ ഇതിലിടിച്ച് മരിക്കുകയാണ്. 45 തരത്തിലുള്ള പക്ഷികള ഇങ്ങനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ശാസ്ത്രജ്ഞർ ഇതിനെ കുറിച്ച് പഠനം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ശക്തിയേറിയ കാറ്റും മഞ്ഞും പക്ഷികളുടെ ലക്ഷ്യബോധത്തെ നശിപ്പിച്ചി രിക്കാമെന്നും വെളിച്ചം കണ്ടിടത്തേക്ക് പറന്നു നീങ്ങി അവ ഭിത്തികളില്‍ തട്ടിമരിച്ചതാകാം എന്നുമാണ് പൊതുവേയുള്ള വിശദീകരണം.
ഇവിടുത്തെ മലകളുടെ മുകളിൽ പക്ഷികളെ ആകർഷിക്കുവാനായി ഗ്രാമീണർ വലിയ സേർച് ലൈറ്റുകൾ സ്ഥാപിചിട്ടുണ്ടെന്നും ഇതിനു താഴെയുള്ള കൂര്‍ത്ത മുളകമ്പുകളില്‍ തട്ടിയാണ് പക്ഷികൾ മരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.
ഒത്തിരി ദൂരത്തു നിന്നും സഞ്ചരിച്ച് വരുന്ന പക്ഷികളല്ല ഇവ. വാസസ്ഥലങ്ങൾ നഷ്ടപ്പെട്ട പക്ഷികളാണ് ഇത്തരത്തിൽ ഇവിടെ എത്തി ആത്മഹത്യ ചെയ്യുന്നതത്രെ. കൂട് നഷ്ടപ്പെട്ട പക്ഷികൾ കൂട്ടത്തോടെ ദേശാടനം നടത്തുകയും എന്നാൽ ജതിംഗയില്‍ എത്തുമ്പോൾ മാത്രം എന്തുകൊണ്ടാണ് അവ ആത്മഹത്യ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. ജതിംഗ ഗ്രാമത്തിൻരെ എല്ലാ ഭാഗങ്ങളിലും ഈ പ്രതിഭാസം കാണുവാൻ സാധിക്കില്ല. ഇവിടെയുള്ള ഒന്നര കിലോമീറ്ററോളം നീളമുള്ള ഇടുങ്ങിയ ഒരിടത്താണ് പക്ഷികൾ കൂട്ടത്തോടെ ജീവനറ്റു കിടക്കുന്നത് കാണാൻ കഴിയുന്നത്. ദുഷ്ടാത്മാക്കൾ പക്ഷികളുടെ രൂപത്തിൽ വരുന്നതാണെന്നും നാശമാണ് ഇത് കൊണ്ടുവരുന്നതെന്നും വിശ്വസിക്കുന്ന ഗ്രാമീണരും ഇവിടെയുണ്ട്.
എന്തായാലും പക്ഷികളുടെ ആത്മഹത്യ കാണാന്‍ നിരവധി പേരാണ് ജതിംഗയിലെക്കെത്തുന്നത് ജനുവരി മുതൽ ഏപ്രിൽ വരെയും ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ല മാസങ്ങണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

Recommended

Featured channels