Test tube babies existed during RAMAYANA ERA says UP Deputy CM Dinesh Sharma

  • 6 years ago
സീതാദേവി ടെസ്റ്റ്‌ ട്യൂബ് ശിശുവായിരുന്നു

'ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനമാരംഭിച്ചത് മഹാഭാരതകാലത്താണെങ്കില്‍ ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായത്തിന് തുടക്കമിട്ടത് അതിനും മുമ്പ് രാമായണകാലത്താണ്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയാണ് ടെസ്റ്റ്‌ ട്യൂബ് ശിശു സമ്പ്രദായത്തിന്‍റെ ഉല്‍പത്തി കണ്ടെത്തിയിരിക്കുന്നത്.സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അന്നത്തെ കാലത്ത് ടെസ്റ്റ്ട്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനര്‍ഥം.ഒരു പൊതു പരിപാടിക്കിടെയായിരുന്നു ദിനേശ് ശര്‍മയുടെ പരാമര്‍ശം.ആധുനിക കാലത്തെ പല സാങ്കേതികവിദ്യകളുടെയും തുടക്കം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആണെന്നാണ് ദിനേഷ് ശര്‍മ്മയുടെ കണ്ടെത്തല്‍. കുരുക്ഷേത്രയുദ്ധവിവരം തത്സമയം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രരെ അറിയിച്ചത് തേരാളിയായിരുന്ന സഞ്ജയനാണ്. അത് 'തത്സമയ വാര്‍ത്താ സംപ്രേഷണ'മാണ്. അങ്ങനെയല്ല എങ്കില്‍, പിന്നെയെന്താണ് 'ലൈവ് ടെലികാസ്റ്റ്' എന്നാണ് മന്ത്രിയുടെ ചോദ്യം.നാരദമഹര്‍ഷിയെയും മാധ്യമപ്രവര്‍ത്തകനായിട്ടാണ് ശര്‍മ കാണുന്നത്. 'നിങ്ങളുടെ' ഗൂഗിള്‍ മെസഞ്ചര്‍ സംവിധാനം ഇപ്പോഴാണ് കണ്ടെത്തിയതെങ്കില്‍ 'ഞങ്ങളുടെ' മെസഞ്ചര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ നാരദന്റെ രൂപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ശര്‍മയുടെ വാദം.ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും മഹാഭാരതകാലം തൊട്ടേ ഉണ്ടായിരുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അടുത്തിടെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ പരാമര്‍ശവുമായി ദിനേശ് ശര്‍മ എത്തിയിരിക്കുന്നത്

Recommended