daljit sean singh trending beard padmavat movie omerta model actor

  • 6 years ago
അമ്പട താടിക്കാരാ!!!


മദ്യപാനിയായി തെരുവില്‍ ജീവിതം... ഇന്ന് ഇന്ത്യയിലെ ട്രെന്‍ഡിങ് താടിക്കാരന്‍


ഗ്ലാമറിന്റെ ലോകത്ത് ചെറുപ്പക്കാര്‍ക്ക് മാത്രമല്ല, നാല്പതു കഴിഞ്ഞവരും ഹിറ്റ് ആണെന്ന് തെളിയിക്കുകയാണ് മദ്യപാനിയില്‍ നിന്നും മോഡലായി മാറിയ ദല്‍ജിത്ത്.ആദ്യം മദ്യാസക്തിയുടെ ഇരുണ്ട കാലം. അവിടെ നിന്ന് തെരുവിലേക്ക്. അതുകഴിഞ്ഞ് പുനരധിവാസ കേന്ദ്രത്തിലെ അടച്ചിട്ട ജീവിതം. അവിടെ നിന്ന് നാൽപതാമത്തെ വയസ്സില്‍ മോഡലിങ് രംഗത്തേക്ക്.മദ്യപാനാസക്തിയെ മറകടന്ന ദല്‍ജിത്ത് പിന്നീട് കാലു കുത്തുന്നത് മോഡലിങ് രംഗത്താണ്. അതും നാല്‍പ്പതാം വയസ്സില്‍. എന്നാൽ പെട്ടന്നു തന്നെ ദൽജിത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലുള്ള മനോഹരമായ താടിയും മുടിയും തരംഗമായി. ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധി ഫോളോവേഴ്‌സാണ് ദല്‍ജിത്തിനുള്ളത്.സഞ്ജയ്‌ലീല ബന്‍സാലിയുടെ പദ്മാവതിലെ ഷരീഫ് പാഷ എന്ന കഥാപാത്രത്തെ ദല്‍ജിത്ത് അവിസ്മരണീയമാക്കി.ദല്‍ജിത്തിന്റെ മാതൃകാപുരുഷന്‍ മുത്തശ്ശനും കെട്ടിട നിര്‍മാതാവുമായിരുന്ന സര്‍ദാര്‍ ബഹാദൂര്‍ ധരം സിങ്ങാണ്.മുത്തശ്ശന്റെ താടിയും മുടിയുടെയും സൗന്ദര്യം തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് ദല്‍ജിത്ത് പറയുന്നു.നല്ല പ്രായം കളഞ്ഞുവെന്ന് പറയുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ. പ്രായത്തിന്റെ കണക്കു പറഞ്ഞ് ജീവിത്തെ വേലികെട്ടി തിരിക്കരുത്.

Recommended