Emma Watson: The Bookworm with a Magic Spell

  • 6 years ago
അവള്‍ ഇങ്ങനെയാണ് !


എമ്മ വാട്സണ്‍ ന്‍റെ ജീവിതം പുസ്തകങ്ങളോട് ചേര്‍ന്ന്


എമ്മ വാട്സണ്‍ ... ഹെര്മോയിന്‍ എന്ന് പറഞ്ഞാല്‍ കൂടുതല്‍ അറിയും ..ഹാരി പോട്ടര്‍ന്‍റെ പ്രിയ കൂട്ടുകാരി

ആറാം വയസ്സിലാണ് എമ്മ അഭിനയത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത് . പ്രവര്‍ത്തി ദിനങ്ങളിലെല്ലാം ക്ലാസ്സില്‍ പോകുന്ന എമ്മ അവധി ദിവസങ്ങളില്‍ നാടകങ്ങളില്‍ സജീവമായി .എമ്മയുടെ ജീവിതം മാറ്റിമറിച്ചത് ഹാരി പോട്ടര്‍ സീരീസില്‍ ലഭിച്ച അവസരമാണ് .അഭിനയത്തോടുള്ള അവളുടെ ആഗ്രഹം പഠനതോടുള്ള അവള്‍ടെ അഭിനിവേശം ഒട്ടും കുറച്ചില്ല .അഭിനയവും പഠനവും ഒന്നിച്ച് കൊണ്ട് പോകാന്‍ സാധിച്ചതാണ് എമ്മയുടെ വിജയം


ആ പത്തു വര്‍ഷങ്ങളെ ജീവിതത്തിലെ യുധകാലഘട്ടമെന്നാണ് എമ്മ വിശേഷിപ്പിക്കുന്നത്.

ഹാരി പോട്ടര്‍ ചിത്രീകരിക്കുമ്പോള്‍ ദിവസവും അഞ്ചു മണിക്കൂര്‍ പഠനത്തിനായി ചെലവഴിച്ചു.എല്ലാ വിഷയത്തിലും എ നേടി പാസായി. പഠനത്തിനൊപ്പം അഭിനയ രംഗത്തും അവള്‍ വളര്‍ന്നു.ഹാരി പോട്ടര്‍ സീരീസിലെ അവസാന ചിത്രം പൂര്‍ത്തിയാക്കിയ ഒപ്പം തന്നെ എമ്മ കോളേജ് ഫൈനലും പൂര്‍ത്തിയാക്കി . യു എന്‍ ന്‍റെ ഗുഡ് വില്‍ അംബാസിഡര്‍ ആയി പ്രവര്‍ത്തിച്ച അവള്‍ ലിംഗ സമത്വതിനായും വിദ്യാഭ്യാസ സമത്വത്തിനായും സംസാരിച്ചു. തന്‍റെ കൈപ്പടയില്‍ എഴുതിയ കുറിപ്പ് ഉള്‍ക്കൊള്ളുന്ന ബുക്ക്‌ ലൈബ്രറിയില്‍ ല്‍ വയ്ക്കുന്ന ശീലം അവര്‍ക്കുണ്ടായിരുന്നു

തിരക്കിനിടയിലും പുസ്തകങ്ങളെ സ്നേഹിച്ച എമ്മയുടെ വാക്കുകള്‍ ഇങ്ങനെ.." ഞാന്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്നു ..ഞാന്‍ പുസ്തകങ്ങളുടെ അടിമയാണ് ..അവക്കെന്നെ സന്തോഷിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയുന്നത്‌ കൊണ്ട് തന്നെ .."

Recommended