Crude oil: Rising prices may take a toll on grocery bills

  • 6 years ago
പൊള്ളും വില വരുന്നു


നിത്യോപയോഗ സാധനങ്ങളുടെ വില കൂടും


പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെതുടര്‍ന്ന് പല നിത്യോപയോഗ സാധനങ്ങളുടെയും വിലവര്‍ധിക്കുമെന്ന് കമ്പനികള്‍.പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, സോപ്പ്, സോപ്പുപൊടി, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിത്യോപയോഗ സാധനങ്ങളായതിനാല്‍ വിലവര്‍ധിച്ചാലും ഡിമാന്‍ഡില്‍ കുറവുണ്ടാകില്ലെന്നാണ് കമ്പനികളുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. ക്രൂഡ് വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. മുംബൈയില്‍ തിങ്കളാഴ്ച ലിറ്ററിന് 86.08 രൂപയായിരുന്നു പെട്രോള്‍ വില. ഡീസലിനാകട്ടെ 73.64 രൂപയും.

Recommended