Mishra vivaaha vedhi coordinate meeting for unmarried youth .

  • 6 years ago
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പട

പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പടയുടെ സംഗമ വേദിയായി പയ്യന്നൂര്‍

മിശ്ര ഭോജനത്തിന്റെ 101- മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള മിശ്ര വിവാഹ വേദി പയ്യന്നൂരില്‍ സംഘടിപ്പിച്ച ജാതി-മത രഹിത വിവാഹ സംഗമത്തിയത് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരുടെ പട.ഏകദേശം 150 പേരെ പ്രതീക്ഷിച്ചു തുടങ്ങിയ ചടങ്ങിലേക്ക് 800 -ലധികം യുവാക്കലെത്തിയത് സംഘാടകരുടെ സകല കണക്ക് കൂട്ടലും തെറ്റിച്ചു കളഞ്ഞു.സംഗമത്തില്‍ വെച്ച പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹ കാര്യം അവര്‍ക്ക് തീരുമാനിക്കമെന്ന്‍ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ വരന്മാരുടെ കുത്തോഴുക്കല്ലാതെ വധുക്കളെ കാണാനുണ്ടായിരുന്നില്ല. പരിപാടിക്കെതിയവരില്‍ നിന്നും 100 രൂപ വീതം രെജിസ്ട്രേഷന്‍ ഫീസ്‌ ഈടാക്കിയിരുന്നു. പുരുഷാരം കണ്ടു എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്ന സംഘാടകരും പരിപാടിക്കെത്തിയ ആളുകളും തമ്മില്‍ അവസാനം സംഘര്‍ഷമായി. ഒടുവില്‍ പരിപാടി അവസാനിച്ചതായി സംഘാടകര്‍ വിളിച്ചു പറഞ്ഞതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. വിവാഹ മോഹങ്ങളുമായി വന്നവരെ പോലീസെത്തി പറഞ്ഞു വിടുന്ന കാഴ്ചക്കാണ് പയ്യന്നൂര്‍ സാക്ഷിയായത് .

Recommended