BJP trying to 'bribe' its way to power

  • 6 years ago
ബിജെപിയുടെ ചാക്കിടല്‍

ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍


കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വരയ്യ. പക്ഷെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍


ജെ.ഡി.എസ് വിട്ട് ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമീര്‍ അഹ്മദ് ഖാന്‍ ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാരേയും അഞ്ച് ജെ.ഡി.എസ് എം.എല്‍.എമാരേയുമാണ് കാണാതായത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരു ക്വീന്‍സ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ജെ.ഡി.എസ് എം.എല്‍.എമാരെ ബംഗളൂരുവില്‍ നിയമസഭ കക്ഷി യോഗത്തിനിടെയുമാണ് കാണാതായത്.

അതേസമയം ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസിന്റെ നിയമസഭാ കക്ഷി നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.


കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ഇന്നുതന്നെ ഗവര്‍ണറെ കാണുമെന്നും കുമാരസ്വാമി പറഞ്ഞു. ജെ ഡി എസ് എം എല്‍ എമാര്‍ക്ക് ബി.ജെ.പിയിൽ നിന്ന് 100 കോടി രൂപാ വീതം വാഗ്ദാനം ലഭിച്ചുവെന്നും കുമാരസമി വെളിപ്പെടുത്തി

Recommended