സൗദിയില്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക, തൊട്ടാൽ പിഴ, നിയമം തിങ്കളാഴ്ച മുതല്‍ | Oneindia Malayalam

  • 6 years ago

സൗദിയില്‍ ഇനി വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ വെറുതെയൊന്ന് തൊട്ടാല്‍ മതി; 150 സൗദി റിയാല്‍ പിഴ കിട്ടും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക കാമറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. അടുത്ത തിങ്കാളാഴ്ച മുതല്‍ പിഴയീടാക്കാനുള്ള തീരുമാനം നടപ്പില്‍ വരും. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് (മുറൂര്‍) അറിയിച്ചതാണ് ഇക്കാര്യം.

Recommended