ഇന്ത്യക്ക് തുടർച്ചയായ മൂന്നാം വിജയം | Oneindia Malayalam

  • 6 years ago
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 124 റണ്‍സിന്റെ ജയം. വിരാട് കോലിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ തീര്‍ത്ത 303 റണ്‍സിന്റെ മതില്‍ തകര്‍ക്കാന്‍ ബാറ്റ് വീശിയ ആതിഥേയര്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കളി മറന്നു. ദക്ഷിണാഫ്രിക്കയില്‍ ഇതാദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ ജയിക്കുന്നത്. ഇതോടെ ആറു മല്‍സരങ്ങളുടെ പരമ്പര നഷ്ടമാവില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു. ജൊഹാന്നസ്ബര്‍ഗില്‍ നടക്കുന്ന അടുത്ത മല്‍സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു പരമ്പര സ്വന്തമാക്കാം.
Virat Kohli and The spinners helps India gain an unassailable 3-0 lead in the ODI series