കേരളീയരെ ഒഴിവാക്കി കേന്ദ്ര സർക്കാരിന്റെ പദ്മ പുരസ്കാരങ്ങൾ | Oneindia Malayalam

  • 6 years ago
2018ലെ പത്മപുരസ്‌ക്കാരങ്ങള്‍ക്ക് കേരളത്തില്‍ നിന്നും അര്‍ഹരായത് നാല് പേരാണ്. മാര്‍ ക്രിസ്റ്റോറ്റം വലിയ തിരുമേനി, നാട്ടുവൈദ്യത്തില്‍ പ്രശസ്തയായ ലക്ഷ്മിക്കുട്ടി അമ്മ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, പാലിയേറ്റീവ് മെഡിസിന്‍ വിദഗ്ധന്‍ എം ആര്‍ രാജഗോപാലന്‍ എന്നിവരാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞടുക്കപ്പെട്ടത്. ബിജെപി ഭക്തന്മാര്‍ക്ക് മാത്രമാണ് പത്മപുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത് എന്ന ആക്ഷേപം നേരത്തെ തന്നെയുള്ളതാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല.കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോട് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുള്ള അപ്രിയം പരസ്യമാണ്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലടക്കം കേരളമത് കണ്ടതാണ്. ബിജെപിക്ക് ഒരിക്കലും തൊടാനാവാത്ത സംസ്ഥാനം എന്ന കലിപ്പ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ടാവുക സ്വാഭാവികം എന്നേ പറയാനുള്ളൂ.ഭരിക്കുന്ന പാര്‍ട്ടികള്‍ അവര്‍ക്ക് പ്രിയപ്പെട്ട ചിലരെ അവാര്‍ഡുകള്‍ക്ക് തെരഞ്ഞെടുക്കുന്നത് പതിവ് തന്നെയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അത് പൂര്‍ണമായും ഭക്തന്മാര്‍ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച അവസ്ഥയാണ്. കേരളം കേന്ദ്രത്തിന് ഇത്തവണ സമര്‍പ്പിച്ചത് 42 പേരുടെ പട്ടികയാണ്.
BJP lead Central Government rejected the Kerala Government's list for Padma Awards

Recommended