കടലിൽ നിന്നും പണം വരാൻ സൗദി,ഉയരുന്നത് കൂറ്റൻ മണിമാളികകൾ | Oneindia Malayala

  • 6 years ago
Goodbye oil, Saudi Arabia's future economic growth will come from its mega-cities
ഗള്‍ഫ് മേഖലയിലെ സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകമായിരുന്നു സൗദി അറേബ്യ ഒരുകാലത്ത്. ഇന്ന് ആ തിളക്കം മങ്ങിയിരിക്കുന്നു. തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ പറയുന്ന ഓരോ കഥകളും ഇക്കാര്യം അടിവരയിടുന്നതാണ്. സൗദി അറേബ്യയിലെ പ്രതീക്ഷയുടെ പച്ചത്തുരുത്ത് ഇല്ലാതാകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ഇല്ല എന്ന് സൗദിയിലെ പ്രമുഖര്‍ പറയുന്നു. തളരുന്ന സാമ്പത്തികരംഗത്തെ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഇനി സൗദിയില്‍ അംബരചുംബികള്‍ നിറയുന്ന നഗരങ്ങളെ നിങ്ങള്‍ക്ക് കാണാം. കടലില്‍ നിന്ന് പണം വാരിവരുന്ന രാജകുമാരന്‍മാരെയും കാണാം. പുതിയ മാറ്റങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഇങ്ങനെ.എണ്ണവരുമാനമായിരുന്നു സൗദി അറേബ്യന്‍ സാമ്പത്തിക രംഗം പിടിച്ചുനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ രംഗത്തേക്ക് കൂടുതല്‍ രാജ്യങ്ങള്‍ നൂതന പദ്ധതികളുമായി വന്നതോടെ സൗദിയുടെ മേധാവിത്വം നഷ്ടമായി. അതാകട്ടെ രാജ്യത്തിന്റെ പകിട്ട് കുറയ്ക്കുകയും ചെയ്തു.

Recommended