കേസിൽ ജുഡീഷ്യൽ അനേഷണം വേണമെന്ന് നാട്ടുകാർ | Oneindia Malayalam

  • 6 years ago
കുരീപ്പള്ളിയിലെ ജിത്തു ജോബ് എന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയം തീരാതെ നാട്ടുകാര്‍. ഇത്രയും പൈശാചികമായ കൊലപാതകം നടത്താന്‍ കാരണമായി അമ്മ ജയമോള്‍ വെളിപ്പെടുത്തിയ കാരണം വിശ്വസിക്കാനാകില്ലെന്ന് അവര്‍ പറയുന്നു. കുട്ടിയുടെ കളിയാക്കല്‍ മാത്രമാണ് അല്ലെങ്കില്‍ ദേഷ്യം പിടിപ്പിച്ച സംസാരമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. സുതാര്യമായ അന്വേഷണം നടക്കണം. അതിന് വേണ്ടി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് സമീപവാസികളെ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്...കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്തതും മൂന്ന് നാട്ടുകാരെയാണ്. ജയമോളുടെ സ്വഭാവവും കുടുംബത്തെ കുറിച്ചുള്ള അഭിപ്രായവുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.ഈ സാഹചര്യത്തിലാണ് സത്യം പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ കാരണം. ജിത്തുവിനെ ഷാള്‍ കഴുത്തില്‍ മുറുക്കിയ ശേഷം വെട്ടിയും തീയിലിട്ടും കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്ര ക്രൂരത ചെയ്യാന്‍ ജിത്തു ചെയ്തുവെന്ന് പറയുന്ന കാരണങ്ങളില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Recommended